EBM News Malayalam

ശബരിമല നട തുറന്നു

85,647

സന്നിധാനം: കുംഭമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു.  വലിയ ഭക്തജന തിരക്ക് സന്നിധാനത്തില്ലെങ്കിലും കനത്ത സുരക്ഷ പോലീസ് ഒരുക്കിയിട്ടുണ്ട്. സ്ത്രീപ്രവേശന വിധിക്ക് ശേഷം മാസപൂജകള്‍ക്കായി ശബരിമല നട തുറന്നപ്പോഴെല്ലാം ശക്തമായ സുരക്ഷ പോലീസ് ഒരുക്കിയിരുന്നു. ബുധനാഴ്ച്ച പു​​ല​​ര്‍​​ച്ചെ അ​​ഞ്ചി​​നു മ​​ഹാ​​ഗ​​ണ​​പ​​തി​​ഹോ​​മ​​ത്തോ​​ടെ പ​​തി​​വു പൂ​​ജ​​ക​​ള്‍ ആ​​രം​​ഭി​​ക്കും. 17നു ​​രാ​​ത്രി​​യാ​​ണ് ന​​ട അ​​ട​​യ്ക്കു​​ന്ന​​ത്. കുംഭമാസ പൂജകള്‍ക്കായി നട തുറക്കുന്ന സാഹചര്യത്തില്‍ ശബരിമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നു. സ​​ന്നി​​ധാ​​നം, പമ്പ, നി​​ല​​യ്ക്ക​​ല്‍ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ല്‍ ഓ​​രോ എ​​സ്പി​​മാ​​രും അ​​വ​​രോ​​ടൊ​​പ്പം ര​​ണ്ട് ഡി​​വൈ​​എ​​സ്പി​​മാ​​ര്‍ വീ​​ത​​വും ചു​​മ​​ത​​ല​​യേ​​റ്റിട്ടുണ്ട്.

Leave A Reply

Your email address will not be published.