EBM News Malayalam

രാജ്യത്ത് കൊവിഡ് രോഗികളുടെ വർധിക്കുന്ന സാഹചര്യത്തിൽ ബംഗ്ലാദേശിൽ തിങ്കളാഴ്ച രാത്രി മുതൽ 8 ദിവസത്തേക്ക് ലോക്ഡൗൺ പ്രഖ്യാപിച്ചു

കൊൽക്കത്ത : രാജ്യത്ത് കൊവിഡ് രോഗികളുടെ വർധിക്കുന്ന സാഹചര്യത്തിൽ ബംഗ്ലാദേശിൽ തിങ്കളാഴ്ച രാത്രി മുതൽ 8 ദിവസത്തേക്ക് ലോക്ഡൗൺ പ്രഖ്യാപിച്ചു. മുഴവൻ സ്ഥാപനങ്ങളും അടിച്ചിടും ഗതാഗതം പൂർണമായി തടസപ്പെടുത്തും.

എല്ലാ സർക്കാർ അർദ്ധസർക്കാർ , സ്വകാര്യ സ്ഥാപനങ്ങളും അടഞ്ഞുകിടക്കും ദേശീയ അന്തർദേശീയ വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു. ഭക്ഷ്യ വിതരണവും നിർമാണവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ മാത്രം തുറന്ന് പ്രവർത്തിക്കും. അതേസമയം ബംഗ്ലാദേശിൽ ഇതുവരെ 6,84 ,756 കൊവിഡ് കേസുകൾ 9739 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. കൊവിഡ് രൂക്ഷമായതോടെ ധാക്ക നഗരത്തിലെ ആശുപത്രികൾ നിറഞ്ഞു. മരണങ്ങൾ രണ്ടിരട്ടിയായത് ആശങ്ക വർദ്ധിപ്പിച്ചു. ഈ സാഹചര്യത്തിലാണ് കർശന നടപടിയിലേക്ക് ബംഗ്ലാദേശ് സർക്കാർ നീങ്ങിയത്.

Comments are closed.