EBM News Malayalam

കെ.ടി ജലീൽ സമർപ്പിച്ച ഹർജി ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് ഇന്ന് പരിഗണിക്കും

കൊച്ചി : കെ.ടി ജലീൽ സമർപ്പിച്ച ഹർജി ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് ഇന്ന് പരിഗണിക്കും. ബന്ധുനിയമന വിവാദത്തിൽ മന്ത്രി സ്ഥാനത്തു നിന്ന് പുറത്താക്കണമെന്ന ലോകായുക്ത ഉത്തരവിനെതിരെയുള്ള ഹർജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. വസ്തുതകൾ പരിശോധിക്കാതെ അധികാരപരിധിക്കപ്പുറത്തുനിന്നാണ് ലോകായുക്ത ഉത്തരവ് പുറപ്പെടുവിച്ചതെന്നാണ് ജലീലിൻ്റെ പ്രധാനവാദം. അതുകൊണ്ട് തന്നെ ഉത്തരവ് റദ്ദാക്കണമെന്നും ഇതിലെ തുടർ നടപടികൾ ഉടൻ തന്നെ അടിയന്തരമായി സ്റ്റേ ചെയ്യണമെന്നുമാണ് ആവശ്യം. ബന്ധു നിയമനം വിവാദം നേരത്തെ ഹൈക്കോടതി പരിശോധിച്ചതാണെന്നും ഹർജിയിലുണ്ട് ലോകായുക്ത ഉത്തരവിൻ്റെ പകർപ്പ് തുടർ നടപടികൾക്കായി ഇന്നലെ മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറിയിരുന്നു.

Comments are closed.