EBM News Malayalam

ജേർണലിസ്റ്റ് ആൻഡ് മീഡിയ അസ്സോസിയേഷന്റെ (JMA)കൊല്ലം ജില്ലാ കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു.

കൊല്ലം: പത്ര – ദൃശ്യ – ഓൺലൈൻ മാധ്യമ പ്രവർത്തകരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ജേർണലിസ്റ്റ് ആൻഡ് മീഡിയ അസ്സോസിയേഷന്റെ(JMA) കൊല്ലം ജില്ലാ കമ്മിറ്റി വിപുലീകരണം യോഗം ചേർന്നു

സംസ്ഥാനത്തെ മാധ്യമ പ്രവർത്തകരുടെ സംഘടനയായ ജേർണലിസ്റ്റ് ആൻഡ് മീഡിയ അസ്സോസിയേഷന്റെ(JMA) കൊല്ലം ജില്ലാ കമ്മറ്റി കൊട്ടാരക്കര ഐസിഐസി ഐ ബാങ്കിന് സാമീപമുള്ള നാഥൻ പ്ലാസയി ലാണ് നടന്നത്.
യോഗത്തിൽ വിവിധ മാധ്യമ മേഖലകളായ ഓൺലൈൻ , പ്രിന്റഡ് മീഡിയകളിൽ പ്രവർത്തിക്കുന്ന 25ഓളം മാധ്യമ പ്രവർത്ത കർ പങ്കെടുത്തു.

ഷിബു കൂട്ടുംവാതുക്കലിന്റെ അധ്യക്ഷത യിൽ കൂടിയ യോഗം മാധ്യമ പ്രവർത്തകനും ജേർണലിസ്റ്റ് ആൻ്റ് മീഡിയാ അസോസിയേ ഷൻ്റെ ജില്ലാ സെക്രട്ടറിയുമായ മഹി പന്മന സ്വാഗത പ്രസംഗവും നടത്തി. തുടർന്ന് ജേർണലിസ്റ്റ് ആൻ്റ് മീഡിയാ അസോസിയേ ഷൻ സംസ്ഥാന പ്രസിഡൻ്റ് വൈശാഖ് സുരേഷ് ജില്ലാ കമ്മിറ്റി വിപുലീകരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. മാധ്യമ പ്രവർത്തകരുടെ ഈ കൂട്ടായ്മ കൊണ്ട് മാധ്യമ പ്രവർത്തകർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുവാൻ അധികാ രികളുടെ മുമ്പിൽ ജേർണലിസ്റ്റ് ആൻ്റ് മീഡിയാ അസോസിയേഷൻ എന്നും നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു .സ്റ്റേറ്റ് കമ്മിറ്റി മെമ്പർ സനോഫർ ജേർ ണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേ ഷന്റെ അജണ്ട വിശദീകരിച്ചു. സമൂഹത്തിൽ നടക്കുന്ന പ്രശ്നങ്ങൾ വാർത്തകളായി പത്ര മധ്യമങ്ങളിലെ ത്തിക്കുന്ന പ്രാദേശിക മാധ്യമപ്രവർത്തകർ  നേരിടുന്ന വിഷമതകളെ കുറച്ച് ആനന്ദ് ടിവി മിഡിൽ ഈസ്റ്റ് ഹെഡ് ബിജു സംസാരി ച്ചു.

ജേർണലിസ്റ്റ് ആൻ്റ് മീഡിയാ അസോസി യേഷൻ്റെ ജില്ലാ കമ്മറ്റി വിപുലീകരണ യോഗത്തിൽ ജില്ലാ പ്രസിഡൻ്റായി ഷിബു കൂട്ടുംവതുക്കലിനെയും , ജില്ലാ സെക്രട്ടറി യായി മഹി പന്മനേയും , ജില്ലാ കോഡിനേ റ്ററായി അനിൽ പുനലൂരിനെയും വൈസ് പ്രസിഡൻ്റായി ബിബിൻ ജോസ്‌ , ജില്ലാ ജോയിൻ്റ് സെക്രട്ടറിയായി ഷജീർ, എന്നിവ രെയും തിരഞ്ഞെടുത്തു.

 

Comments are closed.