EBM News Malayalam

സാന്‍ഡ് കി ആങ്കിന് വലിയ സ്വീകരണം ലഭിച്ചു

സമൂഹത്തിലെ പരമ്പരാഗത രീതികള്‍ക്ക് എതിരെ പോരാടി ലക്ഷ്യം കൈവരിക്കുന്ന സ്ത്രീകളെയാണ് തപ്‌സി നായികയാകുന്ന സാന്‍ഡ് കി ആങ്കില്‍ കാണിക്കുന്നത്. ഷാര്‍പ് ഷൂട്ടറായ ചന്ദ്രോ ആയിട്ടാണ് തപ്‌സി ചിത്രത്തില്‍ അഭിനയിക്കുന്നത്. തപ്‌സിക്കു പുറമേ പ്രകാശി എന്ന മറ്റൊരു പ്രായക്കൂടുതലുള്ള ഷാര്‍പ് ഷൂട്ടറായി എത്തുന്നത് ഭൂമിയാണ്.

യഥാര്‍ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന ചിത്രം ഒക്ടോബര്‍ 25നാണ് പ്രദര്‍ശനത്തിന് എത്തും. ഏറെ പ്രായക്കൂടുതലുള്ള കഥാപാത്രമായി എത്തുന്നതിലെ കൌതുകവും തപ്‌സി പറയുന്നു. ഞാന്‍ 30 വയസ്സുള്ള ഒരു കോളേജ് വിദ്യാര്‍ഥിനിയായി എത്തിയാല്‍ ആരും ചോദിക്കില്ല. വലിയ താരങ്ങള്‍ പോലും കോളേജ് പ്രായത്തിലെ കഥാപാത്രങ്ങളായാല്‍ ആരും ഒന്നും ചോദിക്കില്ല.

ഒന്നും പ്രത്യേകിച്ച് തോന്നില്ല, ആര്‍ക്കും- പ്രായക്കൂടുതലുള്ള കഥാപാത്രമായി എത്തുന്നതിനെ കുറിച്ച് തപ്‌സി പറയുന്നു. സാധാരണ ഇന്ന് എല്ലാ നടിമാരും പ്രായം കുറവുള്ള കഥാപാത്രമാണ് ചെയ്യാന്‍ ശ്രമിക്കാറുള്ളത്. ഞങ്ങള്‍ ഇരട്ടിപ്രായമുള്ള കഥാപാത്രത്തെയാണ് തെരഞ്ഞെടുത്തത്. അത് അഭിനന്ദിക്കുന്നതിനു പകരം ആള്‍ക്കാര്‍ അതിലെ പ്രശ്‌നങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുകയാണ്- തപ്‌സി പറയുന്നു. ചിത്രത്തിന്റെ പോസ്റ്ററുകള്‍ക്ക് ലഭിക്കുന്ന സ്വീകാര്യതയില്‍ വലിയ സന്തോഷവതിയാണെന്ന് തപ്‌സി പറയുന്നു.

Comments
Loading...