EBM News Malayalam

കോവിഡ്19 സൃഷ്ടിച്ച സാമ്ബത്തിക പ്രതിസന്ധി ഇന്ത്യയിലെ 32 ദശലക്ഷത്തോളം വരുന്ന മധ്യവര്‍ഗ്ഗ തൊഴിലാളികളെ ദാരിദ്ര്യത്തിലാക്കിയെന്ന് പഠന റിപ്പോര്‍ട്ട്

കോവിഡ്19 സൃഷ്ടിച്ച സാമ്ബത്തിക പ്രതിസന്ധി ഇന്ത്യയിലെ 32 ദശലക്ഷത്തോളം വരുന്ന മധ്യവര്‍ഗ്ഗ തൊഴിലാളികളെ ദാരിദ്ര്യത്തിലാക്കിയെന്ന് പഠന റിപ്പോര്‍ട്ട്. ബിസിനസ് രംഗത്തും തൊഴിലിടങ്ങളിലും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെത്തുടര്‍ന്ന് തൊഴിലാളികളുടെ തൊഴില്‍ നഷ്ടപ്പെടുകയും വേതനം വെട്ടിക്കുറക്കപ്പെടുകയും ചെയ്തത് അവരെ കടുത്ത ദാരിദ്ര്യത്തിലേക്ക് നയിച്ചുവെന്ന് അമേരിക്കയിലെ പ്യു റിസര്‍ച്ച്‌ സെന്റര്‍ പുറത്തുവിട്ട പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

മഹാമാരിയുടെ വരവോടെ രാജ്യത്തെ 10 മുതല്‍ 20 ഡോളര്‍ വരെ ദിവസവേതനം ഉണ്ടായിരുന്ന മധ്യവര്‍ഗ വിഭാഗത്തില്‍പെടുന്ന ആളുകളുടെ എണ്ണം ഏകദേശം 32 ലക്ഷത്തോളം കുറഞ്ഞുവെന്നും, 99 ദശലക്ഷം ഉണ്ടായിരുന്ന രാജ്യത്തെ മധ്യവര്‍ഗ തൊഴിലാളികളുടെ എണ്ണം ഒരു വര്‍ഷതിനിടക്ക് 66 ലക്ഷമായി ചുരുങ്ങിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Comments are closed.