EBM News Malayalam

2019 റെനോ ക്വിഡ് ഇന്ത്യന്‍ വിപണിയിലെത്തി

കൂടുതല്‍ ഫീച്ചറുകളും സംവിധാനങ്ങളും ലഭിക്കുന്നുണ്ടെങ്കിലും ഹാച്ച്‌ബാക്കിന്‍റെ വിലയില്‍ മാറ്റമില്ലാതെ 2019 റെനോ ക്വിഡ് വിപണിയിലെത്തി. 2.66 ലക്ഷം മുതല്‍ 4.60 ലക്ഷം രൂപ വരെയാണ് 2019 റെനോ ക്വിഡ് മോഡലുകള്‍ക്ക് വില. വിപണിയില്‍ മൂന്നാംതലമുറ മാരുതി വാഗണ്‍ആര്‍ കടന്നുവന്നതും പുതിയ സുരക്ഷാ ചട്ടങ്ങള്‍ കര്‍ശനമാവുന്നതും 2019 ക്വിഡിന് വഴിയൊരുക്കി. ഡ്രൈവര്‍ എയര്‍ബാഗ്, സ്പീഡ് സെന്‍സിംഗ് ഡോര്‍ ലോക്ക്, ELR സീറ്റ് ബെല്‍റ്റ്, പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, വേഗ മുന്നറിയിപ്പ് സംവിധാനം തുടങ്ങിയ സംവിധാനങ്ങളും പുതിയ ക്വിഡിലുണ്ട്.

Comments
Loading...