EBM News Malayalam

ഹോക്കി ലോകകപ്പിനുള്ള 18 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി : ഇൗമാസം 28ന് ഒഡിഷയിലെ കലിംഗ സ്റ്റേഡിയത്തില്‍ ആരംഭിക്കുന്ന ഹോക്കി ലോകകപ്പിനുള്ള 18 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പരിചയ സമ്ബന്നരായ രൂപീന്ദര്‍ സിംഗ് പാലിനെയും എസ്.വി. സുനിലിനെയും ഒഴിവാക്കിയാണ് ഇന്നലെ ഹോക്കി ഇന്ത്യ ടീമിനെ പ്രഖ്യാപിച്ചത്

മന്‍പ്രീത് സിംഗ് നയിക്കുന്ന ടീമില്‍ കഴിഞ്ഞമാസം മസ്കറ്റില്‍ നടന്ന ഏഷ്യന്‍ ചാമ്ബ്യന്‍സ് ട്രോഫിയില്‍ കളിച്ച പ്രധാന താരങ്ങളെയൊക്കെ നിലനിറുത്തിയിട്ടുണ്ട്. പരിക്ക് മൂലമാണ് എസ്.വി. സുനിലിനെ ഒഴിവാക്കിയത്. കഴിഞ്ഞ മാസം ദേശീയ ക്യാമ്ബില്‍വച്ച്‌ സുനിലിന് കാല്‍മുട്ടിന് പരിക്കേറ്റതിനാല്‍ ഏഷ്യന്‍ ചാമ്ബ്യന്‍സ് ട്രോഫിയിലും കളിക്കാന്‍ കഴിഞ്ഞിരുന്നില്ല ഫോം നഷ്ടമായത് മൂലം രവീന്ദര്‍സിംഗ് ഏഷ്യന്‍ ചാമ്ബ്യന്‍സ് ട്രോഫിയിലും കളിച്ചിരുന്നില്ല.

മലയാളിയായ പിആര്‍. ഗ്രീജേഷാണ് ടീമിന്‍റെ ഒന്നാം നമ്ബര്‍ ഗോളി. യുവതാരം കൃഷ്ണന്‍ ബഹദൂര്‍ പതക്കിനെയും ഗോളിയായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരിചയ സമ്ബന്നനായ ബിരേന്ദര്‍ ലെക്ര ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. മിഡ്ഫീല്‍ഡര്‍ ചിംഗ്ളെന്‍ സെനയാണ് ടീമിന്‍റെ വൈസ് ക്യാപ്ടന്‍. 34 പേരടങ്ങിയ പരിശീലന ക്യാമ്ബില്‍ നിന്നണ് 18 അംഗ ടീമിനെ തിരഞ്ഞെടുത്തത്.

 

Leave A Reply

Your email address will not be published.