EBM News Malayalam

ഇന്ത്യയുടെ തേജസ് യുദ്ധവിമാനം വിജയകരമായി പരീക്ഷിച്ചു.

ന്യൂഡല്‍ഹി: ‘അറസ്റ്റഡ് ലാന്‍ഡിംഗ്’ സങ്കേതം ഇന്ത്യയുടെ തേജസ് യുദ്ധവിമാനവും വിജയകരമായി പരീക്ഷിച്ചു. അറസ്റ്റഡ് ലാന്‍ഡിംഗ് നടത്തുന്ന ആദ്യ ഇന്ത്യന്‍ വിമാനമാണ് തേജസ്. ഇന്നലെ ഗോവയിലെ കടല്‍ത്തീര ടെസ്റ്റിംഗ് സെന്ററില്‍ വിമാനവാഹിനി കപ്പലിന്റെ ഡെക്കിന് സമാനമായ റണ്‍വേയിലായിരുന്നു തേജസിന്റെ പരീക്ഷണം നടത്തിയത്. ഡി. ആര്‍. ഡി. ഒയും ഏറോനോട്ടിക്കല്‍ ഡെവലപ്മെന്റ് ഏജന്‍സിയും സംയുക്തമായാണ് പരീക്ഷണം നടത്തിയത്.

കരയിലെ തുടര്‍ പരീക്ഷണങ്ങള്‍ വിജയിച്ച ശേഷം ഇന്ത്യയുടെ വിമാന വാഹിനി കപ്പലായ ഐ. എന്‍. എസ് വിക്രമാദിത്യയുടെ ഡെക്കില്‍ ‘അറസ്റ്റഡ് ലാന്‍ഡിംഗ് ‘ നടത്തുന്നതാണ്. ലാന്‍ഡിംഗിന് ശേഷം വളരെ ചെറിയൊരു ദൂരം മാത്രം ഓടി പെട്ടെന്ന് നിറുത്താനുള്ള ശേഷി യുദ്ധവിമാനങ്ങള്‍ക്ക് അനിവാര്യമാണ്. വിമാനവാഹിനി കപ്പലുകളുടെ ഡെക്കിലെ വളരെ നീളം കുറഞ്ഞ ‘റണ്‍വേ’യിലാണ് യുദ്ധവിമാനങ്ങള്‍ ലാന്‍ഡ് ചെയ്യേണ്ടത്.

കുതിക്കുന്ന വിമാനത്തെ വടത്തില്‍ കൊളുത്തി പിന്നിലേക്ക് വലിച്ച് പൊടുന്നനെ നിര്‍ത്തുമ്പോള്‍ ഉണ്ടാകുന്ന ഉഗ്രമായ സമ്മര്‍ദ്ദത്തെ വിമാനത്തിന്റെ ഘടകങ്ങള്‍ അതിജീവിക്കേണ്ടതുണ്ട്. ജൂണ്‍, ജൂലായ് മാസങ്ങളില്‍ തേജസ് അറുപത് തവണ ഇതുമായി ബന്ധപ്പെട്ട പരീക്ഷണം നടത്തിയിരുന്നു.

Comments
Loading...