Ultimate magazine theme for WordPress.

ബാറ്ററി തരംഗത്തില്‍ ഇതാ പുതിയ സ്മാര്‍ട്ട് ഫോണുകള്‍ ലോക വിപണിയില്‍ പുറത്തിറങ്ങിയിരുന്നു

ബാറ്ററി തരംഗത്തില്‍ ഇതാ പുതിയ സ്മാര്‍ട്ട് ഫോണുകള്‍ ലോക വിപണിയില്‍ പുറത്തിറങ്ങിയിരുന്നു .Doogee S97 Pro എന്ന സ്മാര്‍ട്ട് ഫോണുകളാണ് ഇപ്പോള്‍ വിപണിയില്‍ പുറത്തിറക്കിയിരിക്കുന്നത് .ഈ സ്മാര്‍ട്ട് ഫോണുകളുടെ സവിശേഷതകളില്‍ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .8500 mAhന്റെ ബാറ്ററി കരുത്തിലാണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറങ്ങിയിരിക്കുന്നത് .

സവിശേഷതകള്‍ നോക്കുകയാണെങ്കില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ 6.39 ഇഞ്ചിന്റെ HD പ്ലസ് ഡിസ്‌പ്ലേയിലാണ് വിപണിയില്‍ പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ ഈ സ്മാര്‍ട്ട് ഫോണുകളുടെ പ്രോസ്സസറുകള്‍ നോക്കുകയാണെങ്കില്‍ MediaTek Helio G95 പ്രോസ്സസറുകളിലാണ് പ്രവര്‍ത്തനം നടക്കുന്നത് .

കൂടാതെ ഈ സ്മാര്‍ട്ട് ഫോണുകള്‍ ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ Android 11 ലാണ് ഓപ്പറേറ്റിങ് സിസ്റ്റം പ്രവര്‍ത്തിക്കുന്നത് .ആന്തരിക സവിശേഷതകള്‍ നോക്കുകയാണെങ്കില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജുകളില്‍ വരെ വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ്

ക്യാമറകളിലേക്കു വരുകയാണെങ്കില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ക്ക് ക്വാഡ് പിന്‍ ക്യാമറകളാണ് നല്‍കിയിരിക്കുന്നത് .48 മെഗാപിക്സല്‍ + 8 മെഗാപിക്സല്‍ + 2 ,മെഗാപിക്സല്‍ + 2 മെഗാപിക്സല്‍ ക്വാഡ് പിന്‍ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറകളും ആണ് നല്‍കിയിരിക്കുന്നത് . IP68 കൂടാതെ IP69K പ്രൊട്ടക്ഷന്‍ ഇതിനു ലഭിക്കുന്നതാണ് .

ബാറ്ററി തന്നെയാണ് ഈ സ്മാര്‍ട്ട് ഫോണുകളുടെ ഫീച്ചറുകളില്‍ മുന്നില്‍ നില്‍ക്കുന്നത് .8500 mAhന്റെ ബാറ്ററി (33W fഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടുകള്‍ ,10W വയര്‍ലെസ്സ് ചാര്‍ജിങ് സപ്പോര്‍ട്ട് ) കരുത്തിലാണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറങ്ങിയിരിക്കുന്നത്.4G LTE, 3G, 2G, Wi-FI, ബ്ലൂടൂത്ത് 5.0, NFC എന്നിവ മറ്റു ഫീച്ചറുകളാണ് .വില നോക്കുകയാണെങ്കില്‍ $329 (ഇന്ത്യന്‍ വിപണിയില്‍ കണ്‍വെര്‍ട്ട് ചെയ്യുമ്ബോള്‍ ഏകദേശം Rs 24,450) രൂപയാണ് വരുന്നത്.

Leave A Reply

Your email address will not be published.