Ultimate magazine theme for WordPress.

ഇരുചക്ര വാഹനങ്ങളിലെ തങ്ങളുടെ എല്ലാ മോഡലുകളിലും ബ്ലൂടൂത്ത് കണക്റ്റിവിറ്റി അവതരിപ്പിക്കാനൊരുങ്ങുകയാണ് യമഹ

മുംബൈ: ഇരുചക്ര വാഹനങ്ങളിലെ തങ്ങളുടെ എല്ലാ മോഡലുകളിലും ബ്ലൂടൂത്ത് കണക്റ്റിവിറ്റി അവതരിപ്പിക്കാനൊരുങ്ങുകയാണ് യമഹ. പുതിയ FZ-X അവതരണ വേളയില്‍ യമഹ മോട്ടോര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് സീനിയര്‍ വൈസ് പ്രസിഡന്റ് രവീന്ദര്‍ സിംഗാണ് ഇക്കാര്യം അറിയിച്ചത്. ജാപ്പനീസ് ഇരുചക്രവാഹന നിര്‍മാതാവ് ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുന്ന എല്ലാ ഉല്‍പ്പന്നങ്ങളിലും ബ്രാന്‍ഡ് ബ്ലൂടൂത്ത് കണക്റ്റിവിറ്റി ഓപ്ഷന്‍ ലഭ്യമാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

FZS-FI, FZS-FI വിന്റേജ്, FZ-X തുടങ്ങിയ ഉല്‍പ്പന്നങ്ങളില്‍ കമ്ബനി നിലവില്‍ ബ്ലൂടൂത്ത് കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്നു. റേ ZR സീരിസിലും ഫാസിനോ 125 FIയ്ക്കും ഈ സേവനം ലഭ്യമാകും

അതേസമയം, FZ-X മോഡല്‍ ജപ്പാനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ യമഹ കഴിഞ്ഞ ദിവസം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു.

ഏകദേശം 1,000 മുതല്‍ 10,000 രൂപയാണ് യമഹ FZ-Xന് ബുക്കിംഗ് തുകയായി സ്വീകരിക്കുന്നത്. ബുക്കിംഗ് റദ്ദാക്കുകയാണെങ്കില്‍ ഈ തുക തിരികെ നല്‍കുമെന്നും കമ്ബനി അറിയിച്ചിട്ടുണ്ട്. ഇന്ത്യയില്‍ വാങ്ങാന്‍ കഴിയുന്ന ഏറ്റവും വില കുറഞ്ഞ റെട്രോ ബൈക്കായിരിക്കും ഇതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ മോഡല്‍ ആഗോളതലത്തില്‍ കമ്ബനി വില്‍ക്കുന്ന SXR സീരിസില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട മോഡലായിരിക്കുമെന്നും സൂചനയുണ്ട്.

Leave A Reply

Your email address will not be published.