EBM News Malayalam

ടാറ്റയുടെ JTP എഡിഷനുകള്‍ വിപണിയില്‍

ടിഗോറിന്റെയും പുതിയ JTP എഡിഷനുകളെ വിപണിയില്‍ അവതരിപ്പിച്ച് ടാറ്റ മോട്ടോര്‍സ്. 2018 ഒക്ടോബറിലാണ് ടാറ്റ മോട്ടോര്‍സ് ഹാച്ച്ബാക്ക് വാഹനമായ ടിയാഗൊയുടെയും, സെഡാന്‍ വാഹനമായ ടിഗോറിന്റെയും കരുത്തുകൂടിയ JTP മോഡലുകളെ വിപണിയില്‍ അവതരിപ്പിക്കുന്നത്.

നവീകരിച്ച പുതിയ ടിയാഗൊ JTP പതിപ്പിന് 6.69 ലക്ഷം രൂപ മുതലും, ടിഗോര്‍ JTP പതിപ്പിന് 7.59 ലക്ഷം രൂപ മുതലുമാണ് വിപണിയിലെ പ്രാരംഭ വില. വിപണിയില്‍ ഉണ്ടായിരുന്ന ടിയാഗൊ JTP പതിപ്പില്‍ നിന്നും 30,000 രൂപയുടെ വര്‍ധനവാണ് പുതിയ പതിപ്പില്‍ ഉണ്ടായിരിക്കുന്നത്.

വിപണിയില്‍ ഉണ്ടായിരുന്ന ടിഗോര്‍ JTP പതിപ്പില്‍ നിന്നും 20,000 രൂപയുടെ വര്‍ധനവാണ് പുതിയ ടിഗോര്‍ പതിപ്പില്‍ വന്നിരിക്കുന്നത്. കോയമ്പത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജയം ഓട്ടോമോട്ടീവുമായി സഹകരിച്ചാണ് JTP മോഡലുകള്‍ കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

പുതിയ അകത്തളമാണ് ഇരുമോഡലുകളുടെയും സവിശേഷത. ടിഗോര്‍ JTP -യില്‍ ലഭിച്ചിരുന്ന ഓട്ടോമാറ്റിക്ക് ക്ലൈമറ്റ് കണ്‍ട്രോള്‍ ഫീച്ചര്‍ ടിഗായെ JTP പുതിയ പതിപ്പിലും ഉള്‍പ്പെടുത്തി. പിയാനോ ബ്ലാക്ക് നിറത്തിലുള്ള ഷാര്‍ക്ക് ഫിന്‍ ആന്റിനയും ടിഗോറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇരു മോഡലുകളിലും 7.0 ഇഞ്ച്, ആപ്പിള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ സപ്പോര്‍ട്ട് ചെയ്യുന്ന വലിയ ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്റ് സിസ്റ്റം ഉള്‍പ്പെടുത്തി. നിലവില്‍ വിപണിയില്‍ ഉള്ള മോഡലുകളില്‍ 5.0 ഇഞ്ചിന്റെ ഇന്‍ഫോടെയ്ന്റ് സിസ്റ്റമാണ് കമ്പനി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സൈഡ് സ്‌കേര്‍ട്ട്സ്, 15 ഇഞ്ച് അലോയി വീല്‍, ബോഡി കളര്‍ മിറര്‍, ഡ്യുവല്‍ എക്സ്ഹോസ്റ്റ്, ബ്ലാക്ക് റൂഫ് സ്പോയിലര്‍, ഡിഫ്യൂസര്‍, ബ്ലാക്ക് ലെതര്‍ അപ്ഹോള്‍സ്ട്രെ എന്നിവയാണ് JTP പതിപ്പിലെ മറ്റ് പ്രത്യേകതകള്‍.

Comments
Loading...