EBM News Malayalam

ഇന്ത്യക്കാരുടെ വിവരങ്ങള്‍ സ്വിസ് അധികൃതര്‍ ഇന്ത്യയ്ക്ക് കൈമാറും.

ദില്ലി: വാര്‍ഷിക അടിസ്ഥാനത്തില്‍ സ്വിസ് ബാങ്കുകളില്‍ അക്കൗണ്ടുളള ഇന്ത്യക്കാരുടെ ബാങ്ക് അക്കൗണ്ട് നമ്പര്‍, അക്കൗണ്ടില്‍ അവശേഷിക്കുന്ന തുക സ്വിസ് അധികൃതര്‍ ഇന്ത്യയ്ക്ക് കൈമാറും. ഴിഞ്ഞ വര്‍ഷം അക്കൗണ്ട് റദ്ദാക്കിയവരുടെയും വിവരങ്ങള്‍ ഇത്തരത്തില്‍ ലഭ്യമാക്കുകയും ഓട്ടമാറ്റിക് സംവിധാനത്തിലൂടെയുളള വിവര കൈമാറ്റമാണ് ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തിയിരിക്കുന്നത്. വരുന്ന സെപ്റ്റംബര്‍ മുതല്‍ വാര്‍ഷിക അടിസ്ഥാനത്തിലാകും ഈ നടപടി.

Comments
Loading...