EBM News Malayalam

ജമാഅത്തുള്‍ മുജാഹിദ്ദീന്‍ ബംഗ്ലാദേശ് ഭീകരന്‍ അസദുള്ള ഷെയ്ഖ് ചെന്നൈയില്‍ അറസ്റ്റില്‍

ചെന്നൈ: പശ്ചിമ ബംഗാളിലെ ബര്‍ദ്ദാന്‍ നിത്യനന്ദപുര്‍ സ്വദേശിയായ ജമാഅത്തുള്‍ മുജാഹിദ്ദീന്‍ ബംഗ്ലാദേശ് ഭീകരന്‍ അസദുള്ള ഷെയ്ഖ് ചെന്നൈയില്‍ അറസ്റ്റിലായി. കൊല്‍ക്കൊത്തയില്‍ നിന്നുള്ള എസ്.ടി.എഫും എന്‍.ഐ.എയും ചേര്‍ന്നാണ് ഭീകരനെ പിടികൂടിയത്.

എഎ നഗറിലെ കനാല്‍പുരത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്ന 35 വയസ്സുള്ള അസദുള്ള ഷെയ്ഖ് എന്ന രാജയെ കോടതിയില്‍ ഹാജരാക്കി ട്രാന്‍സിറ്റ് റിമാന്‍ഡില്‍ പശ്ചിമ ബംഗാളിലേക്ക് കൊണ്ടുപോകും. 2018ലെ ബുദ്ധ ഗയ സ്ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച സൂത്രധാരന്‍ ഇയാളാണെന്ന് അധികൃതര്‍ അറിയിച്ചു.

Comments
Loading...