പെരുമ്പാവൂര്‍ ചേലാമറ്റത്ത് ഒരു കുടുംബത്തിലെ നാല് അംഗങ്ങളെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
കൊച്ചി : പെരുമ്പാവൂര്‍ ചേലാമറ്റത്ത് ഒരു കുടുംബത്തിലെ നാല് അംഗങ്ങളെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാറപ്പുറത്തുകുടി വീട്ടില്‍ ബിജു, ഇദ്ദേഹത്തിന്റെ ഭാര്യ അമ്പിളി, മക്കളായ ആദിത്യന്, അര്ജുന് എന്നിവരാണ് മരിച്ചത്.
ചിട്ടി നടത്തിപ്പിലെ ബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പറയുന്നുണ്ടെങ്കിലും കുടുംബം ആത്മഹത്യ ചെയ്തത് കൊള്ള പലിശ സംഘത്തിന്റെ ഭീഷണി മൂലമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
മൂത്ത മകന് ആദിത്യന് പത്താം ക്ലാസിലും രണ്ടാമത്തെ മകന് എട്ടാം ക്ലാസിലും പഠിക്കുകയായിരുന്നു. കാലടിയിലാണ് കുട്ടികള്‍ പഠിക്കുന്നത്.
ബിജുവും കുടുംബവും ബന്ധുക്കളുമായി അടുപ്പത്തിലായിരുന്നില്ല. ബന്ധുക്കളെ മൃതദേഹം കാണിക്കരുതെന്ന് ചുമരില്‍ എഴുതിയിട്ടുണ്ട്. കൊള്ള പലിശ സംഘത്തിന്റെ ഭീഷണി മൂലമാണ് തങ്ങള്‍ ജീവന് ഒടുക്കുന്നതെന്ന് ആത്മഹത്യ കുറിപ്പില്‍ പറയുന്നു.
വിനിത എന്ന സ്ത്രീയും സഹോദരന് വിനോദും കാരണമാണ് ആത്മഹത്യ ചെയ്യുന്നതെന്നാണ് കുറിപ്പില്‍ ഉള്ളത്. പലിശ നല്‍കാത്തത് കാരണം ഇവര്‍ ഭീഷണിപ്പെടുത്തിയതായും കുറിപ്പില്‍ പറയുന്നുണ്ട്. പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
ആപ് ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക
https://play.google.com/store/apps/details?id=com.ebmnews
ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം
https://facebook.com/ebmnewsmalayalam
ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക
https://www.youtube.com/c/EBMNewsMalayalam?sub_confirmation=1
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LycG0gjNU3p7V3vgBkxnVu
Comments are closed.