EBM News Malayalam

സുബൈദയുടെ പരീക്ഷണകൃഷി നൂറ് മേനി വിളവ്.

 മാവൂർ :- പരീക്ഷണകൃഷി വിജയം കണ്ടെതോടെ സുബൈദ ഹാപ്പിയാണ്..വിണ്ണിനും മണ്ണിനുമിടയിൽ കൃഷി ചെയ്യുന്നത് വിനോദമാക്കിയിരിക്കുകയാണ് കൂളിമാട്ടിലെ മണ്ണിൽ സുബൈദ. തന്റെ ഇരുനില വീടിന്റെ ടെറസിന് മുകളിൽ ഔഷധച്ചെടികളും പച്ചക്കറികളും കൃഷിയിറക്കി പരീക്ഷിക്കുകയാണ് ഈ വീട്ടമ്മ. രണ്ട് വർഷം മുമ്പ് ഇതേ സ്ഥലത്ത് വൈവിധ്യമാർന്ന പച്ചക്കറി കൃഷിചെയ്ത് സുബൈദ നാട്ടുകാരുടെ ശ്രദ്ധ നേടുകയും കൃഷി വകുപ്പിന്റെ ആദരവ് ലഭിക്കുകയും ചെയ്തിരുന്നു. ഇഞ്ചി, മഞ്ഞൾ, ചേന, കൂവ, കൂർക്ക, കാവിത്ത്, കുരുമുളക്, പച്ചമുളക്, കഞ്ഞികൂർക്ക, കറ്റാർവാഴ, തക്കാളി, ചേമ്പ് തുടങ്ങിയവയാണ് ഈ പ്രാവശ്യം കൃഷി ചെയ്തത്.പ്ലാസ്റ്റിക് ചാക്കിലും റബർ കൊട്ടയിലും മണ്ണ് നിറച്ച് ജൈവ വളങ്ങളുപയോഗിച്ചാണ് ഇവരുടെകൃഷി. .ഇടതടവില്ലാത്ത വെള്ളപ്പൊക്കവും പന്നി ശല്യവും ഇഴജന്തുക്കളുടെ ഉപദ്രവവും ബാധിക്കില്ല എന്നതാണ് മട്ടുപ്പാവ് കൃഷിയുടെ പ്രത്യേകത. ഷിമോഗയിലെ പ്രമുഖ കർഷകനായ ഭർത്താവ് ടി. അബ്ദുസ്സലാമിന്റെ സഹകരണവും ഉപദേശവുമാണ് സുബൈദയുടെ വിജയത്തിന് നിദാനം, ഒപ്പം കഠിനാധ്വാനവും നിരന്തര പരിചരണവും.

Comments are closed.