EBM News Malayalam

സ്വകാര്യ ബസില്‍ യുവതിയ്ക്കു നേരെ ലൈംഗീക അതിക്രമം.

മലപ്പുറം : സ്വകാര്യ ബസില്‍ യുവതിയ്ക്കു നേരെ ലൈംഗീക അതിക്രമം. ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരത്തു നിന്നും മംഗലാപുരത്തേയ്ക്ക് പോകുകയായിരുന്ന കൊല്ലം സ്വദേശിയായ യുവതിയെ പിന്‍ സീറ്റില്‍ ഇരുന്ന കാഞ്ഞങ്ങാട് സബ് രജിസ്ട്രാര്‍ ജോയ് തന്റെ ശരീരത്തില്‍ ലൈംഗീക താത്പര്യത്തോടെ സ്പര്‍ശിച്ചുവെന്നാണ് യുവതിയുടെ പരാതി.

യുവതി പോലീസില്‍ അറിയിച്ചതോടെ ബസ് പിന്തുടര്‍ന്ന പോലീസ് കാടാമ്പുഴയില്‍ വച്ച് പ്രതിയെ പിടികൂടുകയായിരുന്നു. പ്രതി മദ്യപിച്ചിരുന്നുവെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.

Comments
Loading...