EBM News Malayalam

സംസ്ഥാനത്ത് വീണ്ടും തെരുവ് നായ ആക്രമണം രൂക്ഷമാകുന്നു.

മലപ്പുറം: മലപ്പുറം വണ്ടൂരിലും പൊന്നാനിയിലും തെരുവ് നായ ആക്രമണം രൂക്ഷമാകുന്നു. ക്രൈസ്റ്റ് കിങ്ങ് നഴ്സറി സ്‌കൂളില്‍ നിന്നും പുറത്തിറങ്ങിയപ്പോഴായിരുന്നു ആക്രമണം. തുടര്‍ന്ന് പരിക്കേറ്റ കുട്ടിയെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊന്നാനിയില്‍ രണ്ട് വയസ്സുകാരന്‍ ഉള്‍പ്പടെയുള്ള നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

Comments
Loading...