EBM News Malayalam

കരള്‍ രോഗം വില്ലനാകുന്നു

കരള്‍ രോഗം പല വിധത്തിലാണ് ആരോഗ്യത്തിന് വില്ലനാവുന്നത്. കരളിലെ കോശങ്ങളില്‍ അടിഞ്ഞ് കൂടുന്ന കൊഴുപ്പ് സാധാരണ കരളിന് പ്രശ്നമുണ്ടാക്കുന്നില്ല. എന്നാല്‍ കൊഴുപ്പ് അല്‍പം കൂടുതലാവുമ്പോള്‍ അത് കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കുന്നത്. കരളിന്റെ മൃദുത്വം നഷ്ടമാവുക, കരള്‍ വീര്‍ത്ത് വലുതാവുക എന്നതെല്ലാം ഇത്തരം രോഗങ്ങളുടെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ്. എന്നാല്‍ തുടക്കത്തില്‍ ഇത് തിരിച്ചറിയാന്‍ സാധിക്കുന്നില്ല.

വയറു വേദന
വയറിന്റെ വലതു വശത്ത് വേദന ഉണ്ടാവുന്നുണ്ട്. ഇവരില്‍ വയറിന്റെ വലത് വശത്ത് വാരിയെല്ലിന് താഴെയാണ് വേദന അനുഭവപ്പെടുന്നത്. കരളിന്റെ വലിപ്പം വര്‍ദ്ധിക്കുന്നതോടെയാണ് പലപ്പോഴും ഇത്തരം പ്രതിസന്ധികള്‍ കൂടുതലായി അനുഭവപ്പെടുന്നത്.

ഓക്കാനം
ഭക്ഷണവുമായി ബന്ധപ്പെട്ടല്ലാതെ ഓക്കാനം തോന്നുന്ന അവസ്ഥയാണ് പലപ്പോഴും കരളിന്റെ ആരോഗ്യ പ്രശ്നമായി മാറുന്നത്.

ഭാരം കുറയല്‍
വ്യായാമം ചെയ്യാതെ തന്നെ ഇത്തരം അസ്വസ്ഥതകള്‍ നിങ്ങളില്‍ ഉണ്ടെങ്കില്‍ അത് അല്‍പം ശ്രദ്ധയോടെ വീക്ഷിക്കേണ്ടതാണ്.

 

Comments
Loading...