EBM News Malayalam

ഓക്‌സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച കൊവിഡ് വാക്‌സിന്‍ വിതരണത്തിന് തയ്യറായതായി റിപ്പോര്‍ട്ട്

ലണ്ടന്‍: ഓക്‌സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച കൊവിഡ് വാക്‌സിന്‍ വിതരണത്തിന് തയ്യറായതായി റിപ്പോര്‍ട്ട്. വാക്‌സിന്‍ നല്‍കാനുള്ള തയ്യാറെടുപ്പുകള്‍ നടത്താന്‍ ലണ്ടനിലെ എന്‍.എച്ച്.എസ് ട്രസ്റ്റിന് കീഴിലുള്ള ജോര്‍ജ് ഏലിയറ്റ് ആശുപത്രിക്ക് നിര്‍ദേശം കിട്ടിയെന്നാണ് വിവരം. മരുന്ന് കമ്പനിയായ ആസ്ട്ര സെനകയുമായി ചേര്‍ന്നാണ് ഓക്‌സ്ഫഡ് സര്‍വകലാശാല കൊവിഡ് വാക്‌സിന്‍ വികസിപ്പിച്ചത്. ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകരാവും കൊവിഡ് വാക്‌സിന്‍ ആദ്യം സ്വീകരിക്കുക.

അടുത്ത ആഴ്ചയോടെ വിതരണത്തിനുള്ള കൊവിഡ് വാക്‌സിന്‍ ആശുപത്രിയില്‍ എത്തിക്കും എന്നാണ് സൂചന. ലണ്ടന്‍ പൊലീസിന്റേയും സൈന്യത്തിന്റേയും സേവനം ഇതിനായി ഉപയോഗിച്ചേക്കും. ലോകം കാത്തിരിക്കുന്ന കൊവിഡ് വാക്‌സിനുകളുടെ സുരക്ഷ ഉറപ്പാക്കാനും വാക്‌സിന്‍ വിരുദ്ധരില്‍ നിന്നും പ്രതിഷേധമുണ്ടാവാനുള്ള സാധ്യത കണക്കിലെടുത്തുമാണ് ആശുപത്രിക്ക് സുരക്ഷ ശക്തമാക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.

നവംബര്‍ രണ്ട് മുതല്‍ വാക്‌സിന്‍ വിതരണം നടക്കുന്ന രീതിയില്‍ തയ്യാറെപ്പുകള്‍ നടത്താനാണ് ആശുപത്രിക്ക് കിട്ടിയ നിര്‍ദേശം. ആറ് മാസം കൊണ്ട് മുഴുവന്‍ പൗരന്‍മാര്‍ക്കും വാക്‌സിന്‍ നല്‍കാനുള്ള പദ്ധതി നേരത്തെ തന്നെ ബ്രിട്ടീഷ് സര്‍ക്കാര്‍ തയ്യാറാക്കിയിരുന്നു.

ആപ്‌ ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക

https://play.google.com/store/apps/details?id=com.ebmnews

ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം

https://facebook.com/ebmnewsmalayalam

ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക

https://www.youtube.com/c/EBMNewsMalayalam?sub_confirmation=1

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LycG0gjNU3p7V3vgBkxnVu

 

Comments are closed.