EBM News Malayalam

അന്താരാഷ്ട്ര ഓഹരി വിപണി നഷ്ടത്തില്‍ വ്യാപാരം നടത്തി

മുംബൈ: അന്താരാഷ്ട്ര ഓഹരി വിപണി നഷ്ടത്തില്‍ വ്യാപാരം നടത്തി. എന്നാല്‍ ഇന്ത്യയില്‍ ഇത് ലാഭത്തിലായിരുന്നു. സെന്‍സെക്സ് 645.97 പോയന്റ് നേട്ടത്തില്‍ 38,177ലും ദേശീയ വ്യാപാര സൂചികയായ നിഫ്റ്റി 186.90 പോയന്റ് നേട്ടത്തില്‍ 11,313ലും വ്യാപാരം അവസാനിപ്പിച്ചു.

ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലെ 1251 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1232 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. വോഡഫോണ്‍ ഐഡിയ ലിമിറ്റഡ്, എന്‍സിസി, റെയമണ്ട് ലിമിറ്റഡ്, ഡിഷ് ടിവി ഇന്ത്യാ ലിമിറ്റഡ്, ഷിപ്പിങ് കോര്‍പ്പറേഷന്‍ എന്നീ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും ദിവാന്‍ ഹൗസിങ്ങ്, ഹിന്ദുസ്ഥാന്‍ കോപ്പര്‍, വക്രാന്‍ജി, എഡ്ല്‍വെയ്സസ് ഫിനാന്‍സ് സര്‍വീസ്, റിലയന്‍സ് ക്യാപിറ്റല്‍ എന്നീ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Comments
Loading...