ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ചെന്നൈയിന് എഫ്സിയെ നേരിടും
കൊച്ചി: ഐഎസ്എല്ലില്‍ ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ചെന്നൈയിന് എഫ്സിയെ നേരിടും. രാത്രി ഏഴരയ്ക്കാണ് മത്സരം. ചെന്നൈയില്‍ ഏറ്റുമുട്ടിയപ്പോള്‍ ബ്ലാസ്റ്റേഴ്സ് ഒന്നിനെതിരെ മൂന്ന് ഗോളിന് തോറ്റിരുന്നു. സീസണില്‍ ഇതുവരെ ബ്ലാസ്റ്റേഴ്സിന് മൂന്ന് കളിയിലാണ് ജയിക്കാനായത്.
ആറ് കളിയില്‍ തോറ്റപ്പോള്‍ അഞ്ച് മത്സരം സമനിലയില്‍ അവസാനിച്ചിരുന്നു. പതിനാല് കളിയില്‍ 14 പോയിന്റ് മാത്രമുള്ള ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് പ്രതീക്ഷ അവസാന മത്സരത്തോടെ അവസാനിക്കുകയും എന്നാല്‍ പതിമൂന്ന് കളിയില്‍ 18 പോയിന്റുള്ള ചെന്നൈയിന് പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താനാണ് തയ്യാറാവുന്നത്.