EBM News Malayalam
Leading Newsportal in Malayalam

ഈല്‍കോ ഷാറ്റോരിയും എടികെയുടെ ഹെഡ് കോച്ച് അന്റോണിയോ ഹബാസിനും ഓള്‍ ഇന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ വിലക്ക്

ദില്ലി: ജനുവരി 12-ന് എടികെയും കേരളാ ബ്ലാസ്റ്റേഴ്‌സും തമ്മില്‍ കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ അമ്പത്തിയെട്ടാം മത്സരത്തിനിടെ പെരുമാറിയത് തീര്‍ത്തും അച്ചടക്കരഹിതമായാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഈല്‍കോ ഷാറ്റോരിയും എടികെയുടെ ഹെഡ് കോച്ച് അന്റോണിയോ ഹബാസിനും ഓള്‍ ഇന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ വിലക്ക്.

രണ്ട് മത്സരങ്ങളില്‍ നിന്നാണ് ഇരുപരിശീലകര്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനൊപ്പം എടികെയുടെ ഗോള്‍ കീപ്പിംഗ് കോച്ച് ഏയ്ഞ്ചല്‍ പിന്‍ഡാഡോയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. പിഴയായി എടികെ പരിശീലകരായ ഹബാസും പിന്‍ഡാഡോയും ഒന്നും രണ്ടും ലക്ഷം രൂപയും പിഴയായി നല്‍കണം.

ജനുവരി 27-ന് നടക്കുന്ന നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡ് എഫ്‌സി വേഴ്‌സസ് എടികെ കളിയില്‍ ഇരുവരും ടെക്‌നിക്കല്‍ ഏരിയയുടെ പുറത്ത് തന്നെയായിരിക്കും. കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഈല്‍കോ ഷാറ്റോരിയും രണ്ട് കളികളില്‍ പുറത്തിരിക്കേണ്ടി വരും. ഒരു ലക്ഷം രൂപ പിഴയും നല്‍കണം.