Ultimate magazine theme for WordPress.

ആന്ധ്രാ പ്രദേശിനെതിരായ രഞ്ജി ട്രോഫിയിലും കേരളത്തിന് ബാറ്റിങ് തകര്‍ച്ച

വിശാഖപട്ടണം: ആന്ധ്രാ പ്രദേശിനെതിരായ രഞ്ജി ട്രോഫിയിലും കേരളത്തിന് ബാറ്റിങ് തകര്‍ച്ചയായിരുന്നു. എസ്എംഡി റാഫിയുടെ നാല് വിക്കറ്റാണ് കേരളത്തിന് തിരിച്ചടിയായത്. ബേസില്‍ തമ്പി (0), വിഷ്ണു വിനോദ് (12) എന്നിവരാണ് ക്രീസിലുള്ളത്. പി രാഹുല്‍ (7), റോബിന്‍ ഉത്തപ്പ (17), രോഹിന്‍ പ്രേം (19), സച്ചിന്‍ ബേബി (15), സല്‍മാന്‍ നിസാര്‍ (14), ജലജ് സക്സേന (18) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്.

സ്‌കോര്‍ ബോര്‍ഡില്‍ 24 റണ്‍സ് മാത്രമുള്ളപ്പോള്‍ ഉത്തപ്പയെ നഷ്ടമായി. എന്നാല്‍ അല്‍പം ആശ്വാസമായത് സച്ചിന്‍- രോഹന്‍ കൂട്ടുകെട്ടാണ്. 24 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ 19 റണ്‍സിന്റെ ഇടവേളയില്‍ ഇരുവരും മടങ്ങിയത് കേരളത്തിന് തിരിച്ചടിയായി. ലഞ്ചിന് ശേഷം തുടക്കത്തില്‍ സല്‍മാനും പവലിയനില്‍ തിരിച്ചെത്തിയിരുന്നു. റാഫിക്ക് പുറമെ കെ വി ശശികാന്ത്, പൃഥ്വിരാജ് യാര എന്നിവര്‍ ആന്ധ്രയ്ക്കായി ഓരോ വിക്കറ്റ് വീഴ്ത്തിയിരുന്നു.

Comments are closed.