അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റിന് ഇന്ന് ദക്ഷിണാഫ്രിക്കയില്‍ തുടങ്ങുന്നു
ജൊഹന്നസ്ബര്‍ഗ്: അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ന് ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാനെ നേരിടും. ഇന്ത്യന്‍ സമയം ഉച്ചക്ക് 1.30 നാണ് മത്സരം. 16 ടീമുകളെ നാല് ഗ്രൂപ്പാക്കി തിരിച്ചാണ് മത്സരം. ഒരോ ഗ്രൂപ്പില്‍ നിന്നും രണ്ട് ടീമുകള്‍ സൂപ്പര്‍ ലീഗ് ഘട്ടത്തിലേക്ക് കയറും.
ന്യൂസിലന്‍ഡ്, ശ്രീലങ്ക, ജപ്പാന് ടീമുകള്‍ക്കൊപ്പം ഗ്രൂപ്പ് എയിലാണ് ഇന്ത്യ. ഓസ്ട്രേലിയ, ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ് എന്നീ മൂന്ന് മുന്‍ ചാംപ്യന്മാരടങ്ങിയ ബി ആണ് അടുത്ത ഗ്രൂപ്പ്. പത്തൊന്‍പത് വയസില്‍ താഴെയുള്ളവരുടെ ലോകകപ്പിന്റെ പതിമൂന്നാം പതിപ്പിന് ആണ് തുടക്കമാകുന്നത്. മധ്യനിര ബാറ്റ്സ്മാന് പ്രിയം ഗാര്‍ഗാണ് ക്യാപ്റ്റന്‍. ലിസ്റ്റ് എ ക്രിക്കറ്റില്‍ ഇരട്ടസെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് യഷസ്വി ജൈസ്വാള്‍.