Ultimate magazine theme for WordPress.

ആസ്‌ട്രേലിയക്കെതിരായ ഏകദിനപരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ 10 വിക്കറ്റിന്റെ പരാജയം ഏറ്റുവാങ്ങി

മുംബൈ: ഏകദിനപരമ്പരയിലെ ആസ്‌ട്രേലിയക്കെതിരായ ആദ്യ മത്സരത്തില്‍ ഇന്ത്യ 10 വിക്കറ്റിന്റെ പരാജയം ഏറ്റുവാങ്ങി. തുടര്‍ന്ന് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49.1 ഓവറില്‍ 255 റണ്‍സിന് ആള്‍ ഔട്ടായി. തുടര്‍ന്ന് ആസ്‌ട്രേലിയ ഓപ്പണര്‍മാരായ നായകന്‍ ആരോണ്‍ ഫിഞ്ചിന്റെയും ഡേവിഡ് വാര്‍ണറുടെയും സെഞ്ച്വറികളുടെ മികവില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 37.4 ഓവറില്‍ വിജയത്തിലെത്തുകയായിരുന്നു (258/0).

112 പന്തില്‍ 17 ഫോറും 3 സിക്‌സും ഉള്‍പ്പെടെ വാര്‍ണര്‍ 128 റണ്‍സ് നേടിയപ്പോള്‍ ഫിഞ്ച് 114 പന്തില്‍ 13 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 110 റണ്‍സാണ് നേടിയത്. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ താരങ്ങളില്‍ മാര്‍ക്ക് വോയ്‌ക്കൊപ്പം രണ്ടാം സ്ഥാനത്തെത്താനും വാര്‍ണര്‍ക്കായി.

നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് വിശ്രമത്തിന് ശേഷം തിരിച്ചെത്തിയ രോഹിത് ശര്‍മ്മയെ (10) തുടക്കത്തിലേ നഷ്ടപ്പെട്ടു. സ്റ്രാര്‍ക്കിന്റെ പന്തില്‍ വാര്‍ണറാണ് ക്യാച്ചെടുത്തത്. ശിഖര്‍ധവാനും (74), കെ.എല്‍. രാഹുലിനും (47) മാത്രമാണ് ഇന്ത്യന്‍ നിരയില്‍ പിടിച്ചു നില്‍ക്കാനായുള്ളൂ. റിഷഭ് പന്ത് (28), രവീന്ദ്ര ജഡേജ (25) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചിരുന്നു.

Comments are closed.