Ultimate magazine theme for WordPress.

ട്വന്റി-20യില്‍ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

പൂനെ: ട്വന്റി-20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ശ്രീലങ്കയ്‌ക്കെതിരെയുള്ള മത്സരത്തില്‍ 78 റണ്‍സിന്റെ വിജയം നേടിയ ഇന്ത്യ പരമ്പര 2-0ത്തിന് നേടിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഇരുപതോവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സാണ് നേടിയത്. റിഷഭ് പന്തിന് പകരം സഞ്ജുവിനും കുല്‍ദീപിന് പകരം ചഹലും ശിവം ദുബെയ്ക്ക് പകരം മനീഷ് പാണ്ഡേയ്ക്കും ഇന്ത്യ ഇന്നലെ അവസരം നല്‍കിയിരുന്നു.

ഓപ്പണര്‍മായ കെ.എല്‍.രാഹുലും (36 പന്തില്‍ 54), ശിഖര്‍ ധവാനും (36 പന്തില്‍ 52) തകര്‍പ്പന്‍ തുടക്കമാണ് ഇന്ത്യയ്ക്കുണ്ടായത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 10.5 ഓവറില്‍ 77 റണ്‍സ് നേടിയിരുന്നു. 7 ഫോറും 1 സിക്‌സും അടങ്ങിയതാണ് ധവാന്റെ ഇന്നിംഗ്‌സ്. അതേസമയം ടോസ് നേടിയ ലങ്കന്‍ നായകന്‍ ലസിത് മലിംഗ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ മറുപടിക്കിറങ്ങിയ ശ്രീലങ്ക 15.5 ഓവറില്‍ 123 റണ്‍സിന് ആള്‍ ഔട്ടാവുകയായിരുന്നു.

Comments are closed.