Ultimate magazine theme for WordPress.

ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര ഓസ്ട്രേലിയ സ്വന്തമാക്കി

സിഡ്നി: സിഡ്നിയില്‍ നടന്ന മൂന്നാമത്തേയും അവസാനത്തേയും ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര ഓസ്ട്രേലിയ സ്വന്തമാക്കി. മത്സരത്തില്‍ 279 റണ്‍സിന്റെ ജയമാണ് നേടിയത്. 416 റണ്‍സാണ് ന്യൂസലന്‍ഡിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ സന്ദര്‍ശകരുടെ പോരാട്ടം വെറും 136 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ലിയോണിന് പുറമെ മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്നും പാറ്റ് കമ്മിന്‍സ് ഒരു വിക്കറ്റും വീഴ്ത്തി.

52 റണ്‍സ് നേടിയ കോളിന്‍ ഡി ഗ്രാന്‍ഹോമാണ് കിവീസിന്റെ ടോപ് സ്‌കോററായത്. ബിജെ വാട്ലിങ് 19 റണ്‍സ് നേടി പുറത്തായി. ഡേവിഡ് വാര്‍ണര്‍ (111) സെഞ്ചുറിയുമായി പുറത്താവാതെ നിന്നു. ജോ ബേണ്‍സ് (40), ലബുഷാനെ (59) എന്നിവരാണ് പുറത്തായവര്‍. ആദ്യ ഇന്നിങ്സില്‍ ലബുഷാനെയുടെ (215) ഇരട്ട സെഞ്ചുറിയുടെ കരുത്തില്‍ 454 റണ്‍സാണ് ഓസീസ് നേടിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കീവിസ് 256ന് എല്ലാവരും പുറത്തായി. സ്‌കോര്‍: ഓസ്‌ട്രേലിയ 454 & 217/2, ന്യൂസിലന്‍ഡ് 256 & 136….

Comments are closed.