Ultimate magazine theme for WordPress.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഫ്രഞ്ച് താരം പോള്‍ പോഗ്ബയ്ക്ക് ശസ്ത്രക്രിയ

മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഫ്രഞ്ച് താരം പോള്‍ പോഗ്ബയ്ക്ക് കാലിലെ പരിക്ക് കാരണം ശസ്ത്രക്രിയ വേണ്ടി വരുമെന്നതിനാല്‍ നാലാഴ്ച വരെ പോഗ്ബയ്ക്ക് വിശ്രമം വേണ്ടിവരുമെന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ ഒലേ സോള്‍ഷെയര്‍ വ്യക്തമാക്കി.

തുടര്‍ന്ന് ജനുവരിയിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ പകരക്കാരെ തേടുമെന്ന് സോള്‍ഷെയര്‍ സൂചിപ്പിച്ചു. ഇറ്റാലിയന്‍ ക്ലബ്ബായ യുവന്റസ് പോഗ്ബയെ തിരിച്ചെത്തിക്കാന്‍ ശ്രമം നടത്തുന്നതായി സൂചനയുണ്ട്. അതേസമയം സീസണിലെ മിക്ക മത്സരങ്ങളും പോഗ്ബയ്ക്ക് നഷ്ടമായിരുന്നു. അതിനാല്‍ ഈ മാസം 7ന് മാഞ്ചസ്റ്റര്‍ സിറ്റിക്കും, 19ന് ലിവര്‍പൂളിനും എതിരായ മത്സരങ്ങളില്‍ പോഗ്ബ ഉണ്ടാകില്ല.

Comments are closed.