Ultimate magazine theme for WordPress.

സാക്ഷാല്‍ സ്റ്റെഫി ഗ്രാഫിന് ശേഷം ഒളിമ്ബിക് ടെന്നീസില്‍ ജര്‍മ്മനിക്ക് സ്വര്‍ണം സമ്മാനിച്ചു അലക്‌സാണ്ടര്‍ സാഷ സെരവ്

സാക്ഷാല്‍ സ്റ്റെഫി ഗ്രാഫിന് ശേഷം ഒളിമ്ബിക് ടെന്നീസില്‍ ജര്‍മ്മനിക്ക് സ്വര്‍ണം സമ്മാനിച്ചു അലക്‌സാണ്ടര്‍ സാഷ സെരവ്. നാലാം സീഡ് ആയി ഒളിമ്ബിക്‌സില്‍ എത്തിയ സാഷ സെമിഫൈനലില്‍ നൊവാക് ജ്യോക്കോവിച്ചിനെ അട്ടിമറിച്ചു ആയിരുന്നു ഫൈനലില്‍ എത്തിയത്. സാഷ തന്റെ കരിയറില്‍ നേടുന്ന ഏറ്റവും വലിയ കിരീടം ആണ് ഒളിമ്ബിക് സ്വര്‍ണം. ഫൈനലില്‍ റഷ്യന്‍ ഒളിമ്ബിക് കമ്മിറ്റിയുടെ കാരന്‍ ഖാചനോവിനെ നിലം തൊടീച്ചില്ല ജര്‍മ്മന്‍ ഒന്നാം നമ്ബര്‍ താരം.

ജ്യോക്കോവിച്ചിനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ വന്ന സാഷ ആദ്യ സെറ്റ് 6-3 നു നേടിയപ്പോള്‍ രണ്ടാം സെറ്റില്‍ കണ്ടത് സമ്ബൂര്‍ണ ആധിപത്യം. ഇടക്ക് ബേഗല്‍ സൂചന നല്‍കിയെങ്കിലും ഒരു ഗെയിം മാത്രം എതിരാളിക്ക് നല്‍കി 6-1 നു ആണ് സാഷ രണ്ടാം സെറ്റ് നേടി ഒളിമ്ബിക് സ്വര്‍ണം എന്ന സ്വപ്ന നേട്ടം കൈവരിച്ചത്.

പലപ്പോഴും കഴിവിന് ഒത്ത് ഉയരുന്നില്ല വലിയ വേദികളില്‍ പതറുന്നു എന്ന പരാതികള്‍ക്ക് ആണ് ടോക്കിയോയില്‍ സാഷ മറുപടി നല്‍കിയത്. ഒളിമ്ബിക്സിലെ പ്രകടനം വരും കാല ഗ്രാന്റ് സ്‌ലാം മത്സരങ്ങളില്‍ സാഷക്ക് വലിയ ആത്മവിശ്വാസം നല്‍കും എന്നുറപ്പാണ്.

Leave A Reply

Your email address will not be published.