Ultimate magazine theme for WordPress.

പുരുഷന്മാരുടെ വെല്‍റ്റര്‍ വെയിറ്റ് 63-69 കിലോ വിഭാഗത്തില്‍ ഇന്ത്യന്‍ താരം വികാസ് കൃഷ്ണന് തോല്‍വി

പുരുഷന്മാരുടെ വെല്‍റ്റര്‍ വെയിറ്റ് 63-69 കിലോ വിഭാഗത്തില്‍ ഇന്ത്യന്‍ താരം വികാസ് കൃഷ്ണന് തോല്‍വി. ഇന്ന് നടന്ന മത്സരത്തില്‍ ജപ്പാന്‍ താരത്തോടാണ് വികാസ് തോറ്റത്. ജപ്പാന്‍ താരത്തിന് റഫറിമാര്‍ ഐകകണ്ഠേനയുള്ള തീരുമാനത്തിലാണ് 5-0ന്റെ വിജയം നല്‍കിയത്.

ജപ്പാന്റെ മെന്‍സാ ഒകസാവയോട് വികാസ് തോറ്റത്. മെന്‍സായ്ക്കാണ് ആദ്യ രണ്ട് റൗണ്ടിലും മുന്‍‌തൂക്കം ലഭിച്ചത്. മൂന്നാം റൗണ്ടില്‍ ജപ്പാന്‍ താരത്തെ മറികടക്കുവാന്‍ വികസ ശ്രമിച്ചെങ്കിലും ഫലം ഉണ്ടായില്ല.

Leave A Reply

Your email address will not be published.