Ultimate magazine theme for WordPress.

റയല്‍ മാഡ്രിഡ് താരം കരിം ബെന്‍സീമ കൊറോണ പോസിറ്റീവ് ആയി

റയല്‍ മാഡ്രിഡ് താരം കരിം ബെന്‍സീമ കൊറോണ പോസിറ്റീവ് ആയി. അവധിക്കാലം കഴിഞ്ഞ് തിരികെയെത്തിയ താരം പരിശോധനയില്‍ കൊറോണ പോസിറ്റീവ് ആവുകയായിരുന്നു. താരം ഐസൊലേഷനില്‍ ആണെന്ന് റയല്‍ മാഡ്രിഡ് അറിയിച്ചു. റയലിന്റെ പ്രീസീസണ്‍ ക്യാമ്ബ് ബെന്‍സിമയ്ക്ക് നഷ്ടമായേക്കും സീസണ്‍ തുടങ്ങാന്‍ ഇനി മൂന്ന് ആഴ്ച മാത്രമേ ബാക്കിയുള്ളൂ. ഫ്രാന്‍സിനൊപ്പം യൂറോ കപ്പ് കളിച്ചതിനാല്‍ ആണ് ബെന്‍സീമ ടീമിനൊപ്പം ചേരാന് വൈകിയത്. ഫ്രഞ്ച് ടീമില്‍ ഉണ്ടായിരുന്ന വരാനെയും റയലിനൊപ്പം ചേര്‍ന്നിട്ടുണ്ട്. റയല്‍ മാഡ്രിഡില്‍ തുടരുമോ എന്ന് വരാനെ ഇനിയും തീരുമാനിച്ചിട്ടില്ല.

Leave A Reply

Your email address will not be published.