Ultimate magazine theme for WordPress.

ക്രിക്കറ്റ്‌ ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധ ഇപ്പോള്‍ വരാനിരിക്കുന്ന ഐസിസി ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ് ഫൈനല്‍ പോരാട്ടത്തിലേക്കാണ്

ക്രിക്കറ്റ്‌ ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധ ഇപ്പോള്‍ വരാനിരിക്കുന്ന ഐസിസി ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ് ഫൈനല്‍ പോരാട്ടത്തിലേക്കാണ്. കരുത്തരായ രണ്ട് ടീമുകള്‍ ഏറ്റുമുട്ടുമ്ബോള്‍ പ്രഥമ ടെസ്റ്റ് ലോകകപ്പ് ചാമ്ബ്യനെ കണ്ടെത്തുക ഏറെ ബുദ്ധിമുട്ടാണ്. ഫൈനലില്‍ വളരെയേറെ നിര്‍ണായകമാവുന്ന ഘടകമാണ് ടോസ്. ഫൈനലില്‍ ടോസ് നേടുന്ന ടീമിന് ഏറെ വിജയ സാധ്യതകള്‍ ആരാധകരും ക്രിക്കറ്റ്‌ നിരീക്ഷകരും കല്‍പ്പിക്കുമ്ബോള്‍ ഇന്ത്യന്‍ ടീം മാനേജ്മെന്റും നായകന്‍ വിരാട് കോഹ്ലിയും ആഗ്രഹിക്കുക ടോസ് ലഭിച്ച്‌ ബൗളിംഗ് തിരഞ്ഞെടുക്കനാണ്.

എന്നാല്‍ ഇക്കാര്യത്തില്‍ വ്യത്യസ്തമായ ഒരു അഭിപ്രായം പങ്കുവെക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും പ്രമുഖ ക്രിക്കറ്റ്‌ നിരീക്ഷകനുമായ സഞ്ജയ്‌ മഞ്ജരേക്കര്‍

ഇന്ത്യന്‍ ടീമിന് ഫൈനലില്‍ ടോസ് നേടാന്‍ കഴിയാത്ത അവസ്ഥ വന്നാലും ഒരു തരം ഭയവും ആവശ്യമില്ലായെന്നാണ് സഞ്ജയ്‌ മഞ്ജരേക്കര്‍ അഭിപ്രായപെടുന്നത്.ടോസ് ഫൈനലില്‍ ഒരു ഘടകമാകുമെന്ന എല്ലാ പ്രവചനവും താരം അവഗണിക്കുന്നു. ടോസ് നേടുന്നവര്‍ ആദ്യമേ ബാറ്റിംഗ് തിരഞ്ഞെടുക്കണമെന്നാണ് സഞ്ജയ്‌ അഭിപ്രായപെടുന്നത്.

“ഈ വരുന്ന ഫൈനലില്‍ ടോസ് എന്റെ അഭിപ്രായത്തില്‍ പ്രധാനമല്ല. ഏത് ടീം ടോസ് നേടിയാലും പന്ത് സ്വിങ്ങ് ചെയ്യുന്ന ഈ സാഹചര്യത്തില്‍ ബൗളിംഗ് ആദ്യമേ ചെയ്യാന്‍ ആഗ്രഹിക്കും പക്ഷേ കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ ഇവിടെ ആദ്യം ബാറ്റ് ചെയ്ത ടീമാണ് ജയിച്ചത്‌ കൂടാതെ ആദ്യ ബാറ്റിംഗ് ചെയ്യുന്നവര്‍ക്ക് വ്യക്തമായ ഒരു അധിപത്യം നമുക്ക് കഴിഞ്ഞ കുറച്ച്‌ മത്സരങ്ങളില്‍ കാണുവാന്‍ സാധിക്കും.” താരം അഭിപ്രായം വിശദമാക്കി.

വിജയിക്കാന്‍ ഇന്ത്യന്‍ ടീമിനുള്ള ഒരു മാര്‍ഗമെന്ന് സഞ്ജയ്‌ മഞ്ജരേക്കര്‍ തുറന്ന് പറയുന്നു “ടോസ് ലഭിക്കുന്ന കോഹ്ലി ബാറ്റിങ് തിരഞ്ഞെടുക്കണം എന്നാണ് എന്റെ അഭിപ്രായം. ടോസ് നേടുന്നവര്‍ അല്ല ഇവിടെ ജയിക്കുന്നത് കൂടാതെ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ചവരാണ് ഇവിടെ വിജയം സ്വന്തമാക്കിയത്. കിവീസ് ടീമാണ് ടോസ് നേടുന്നത് എങ്കില്‍ ഇന്ത്യന്‍ ടീമിനെ ബാറ്റിംഗിന് അയക്കുവാനാണ് സാധ്യത. അത് നമ്മള്‍ അവസരമായി ഉപയോഗിക്കണം “താരം വാചാലനായി

Leave A Reply

Your email address will not be published.