EBM News Malayalam

ഗ്യാസ്, മലബന്ധം എന്നിവ നീക്കാന്‍ വീട്ടുവൈദ്യങ്ങള്‍

ഗ്യാസിനും നല്ല ശോധനയ്ക്കുമെല്ലാം കൃത്രിമ മരുന്നുകള്‍ ഉപയോഗിയ്ക്കുന്നവരുണ്ട്. ഇവ പ്രയോജനം തരുമെങ്കിലും അടുപ്പിച്ച് ഉപയോഗിയ്ക്കുന്നതോ ഏറെ നാള്‍ ഉപയോഗിയ്ക്കുന്നതോ ആരോഗ്യകരമല്ല. ഇത് പാര്‍ശ്വ ഫലങ്ങളുണ്ടാക്കുമെന്നു മാത്രമല്ല, ഇതില്ലാതെ പിന്നീടു പറ്റുകയുമില്ലെന്ന രീതിയാകും.

വയര്‍ ക്ലീനാക്കി ഗ്യാസ്, മലബന്ധം എന്നിവ നീക്കാന്‍ സഹായിക്കുന്ന ധാരാളം വീട്ടുവൈദ്യങ്ങള്‍ നമുക്കുണ്ട്. യാതൊരു ദോഷവും വരുത്താത്ത ചിലത്. വീട്ടില്‍ തന്നെ നിസാര ചേരുവകള്‍ ചേര്‍ത്തുണ്ടാക്കാവുന്ന ചിലത്.

ആവണക്കെണ്ണ, ഒരു ഗ്ലാസ് ചൂടുവെള്ളം, നാരങ്ങാനീര്, ഉപ്പ്

ആവണക്കെണ്ണ, ഒരു ഗ്ലാസ് ചൂടുവെള്ളം, നാരങ്ങാനീര്, ഉപ്പ് എന്നിവയാണ് ഈ പ്രത്യേക കൂട്ടുണ്ടാക്കുവാന്‍ വേണ്ട ഒന്ന്. ആരോഗ്യത്തിനു യാതൊരു ദോഷവും വരുത്താത്തതാണ് ഇതിലെ ചെരുവകള്‍.

നാരങ്ങ

നാരങ്ങ വയറിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കം ചെയ്യുന്ന, ദഹനം മെച്ചപ്പെടുത്തുന്ന ഒന്നാണ് നാരങ്ങ. വൈറ്റമിന്‍ സി ധാരാളമടങ്ങിയ ഇത് ആന്റിഓക്‌സിഡന്റ് ഗുണങ്ങളാലാണ് ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കം ചെയ്യുന്നത്.

ആവണക്കെണ്ണ

മലബന്ധം മാറാനും വയര്‍ ക്ലീനാക്കുവാനുമെല്ലാം ഉപയോഗിച്ചു വരുന്ന ഒന്നാണ് കാസ്റ്റര്‍ ഓയില്‍ അഥവാ ആവണക്കെണ്ണ. ഇത് വയര്‍ ശുദ്ധിയാക്കാന്‍ ഉത്തമമാണ്.

ഉപ്പ്

ഉപ്പ് വയര്‍ ആരോഗ്യത്തിന് നല്ലതാണ്. ഇതിന് ക്ലീനിംഗ് ഗുണങ്ങളുണ്ട്. നല്ലൊരു അണുനാശിനിയാണ് ഇത്. വയറ്റിലെ അനാരോഗ്യകരമായ ബാക്ടീരിയകളെ കൊന്നൊടുക്കുവാന്‍ ഇത് ഏറെ മികച്ചതാണ്.

Comments
Loading...