EBM News Malayalam

ചര്‍മത്തിന്റെ പ്രായം കുറയ്ക്കുവാന്‍ ക്യാരറ്റ്

ചര്‍മത്തിന്റെ പ്രായം കുറയ്ക്കുവാന്‍ കഴിയുന്ന ഒന്നാണ് ക്യാരറ്റ്. ക്യാരറ്റ്, പാല്‍പ്പാട എന്നിവയാണ് ഇതിനു വേണ്ട ചേരുവകള്‍. കോണ്‍സ്റ്റാര്‍ച്ചും ഇതില്‍ ചേര്‍ക്കും. പാല്‍പ്പാട പുളിപ്പിച്ചു വേണം, ഉപയോഗിയ്ക്കുവാന്‍.

ക്യാരറ്റ് കഴിയ്ക്കാന്‍ മാത്രമല്ല, ചര്‍മസംരക്ഷണത്തിനും ഏറെ നല്ലതാണ്. ചർമ്മത്തിന് കാരറ്റിന്റെ ഗുണങ്ങൾ നിരവധിയാണ്.വൈറ്റമിന്‍ എയും ആന്റി ഓക്സിഡന്റുകളും അടങ്ങിയ ക്യാരറ്റ് ചർമ്മത്തിന്റെ പ്രശനങ്ങൾ അകറ്റുകയും ആരോഗ്യം നൽകുകയും ചെയ്യും.

ആന്റി ഓക്സിഡന്റുകള് അടങ്ങിയ ഈ പച്ചക്കറി കുരുക്കൾ,മുഖക്കുരു,ചൊറിച്ചിൽ,ഡെർമാറ്റിറ്റിസ് തുടങ്ങിയ ചർമ്മ രോഗങ്ങൾക്കും വൈറ്റമിന്‍ എ യുടെ അഭാവം കൊണ്ടുണ്ടാകുന്ന രോഗങ്ങൾ തടയാനും മികച്ചതാണ്.

ക്യാരറ്റില്‍ നിന്നും ജ്യൂസെടുക്കുക. പാല്‍പ്പാട പുളിപ്പിയ്ക്കണം. ഇത് ഒരു ദിവസം വച്ചാലോ ലേശം തൈരു ചേര്‍ത്താലോ ഇതു സാധിയ്ക്കും. ഇതിലെ ലാക്റ്റിക് ആസിഡ് ചര്‍മകോശങ്ങള്‍ക്ക് ഏറെ ഗുണകരമാണ്.ചര്‍മത്തിലെ ചുളിവുകള്‍ അകറ്റാന്‍ സഹായിക്കുന്ന കൊളാജന്‍ സമ്പുഷ്ടവുമാണിത്.

ക്യാരറ്റ് ജ്യൂസ്, പുളിച്ച പാല്‍പ്പാട എന്നിവ ചേര്‍ത്തിളക്കുക. ഇതിലേയ്ക്ക് അല്‍പം കോണ്‍സ്റ്റാര്‍ച്ച് ചേര്‍ക്കണം.കോണ്‍സ്റ്റാര്‍ച്ച് ചര്‍മത്തിലെ കൊളാജന്‍ ഉല്‍പാദനം വര്‍ദ്ധിപ്പിയ്ക്കും. ഇത് ചര്‍മകോശങ്ങള്‍ അയയാതെ നോക്കും.

ഇവ മൂന്നും ചേര്‍ത്ത് നല്ലപോലെ കലര്‍ത്തണം. ഇത് നല്ലൊരു പീലിംഗ് ക്രീമാണ്.മുഖത്ത് ഈ ക്രീം കട്ടിയില്‍ പുരട്ടുക. കഴുത്തിലും പുരട്ടാം.ഇത് ഉണങ്ങിക്കഴിയുമ്പോള്‍ ചെറുചൂടുവെള്ളം കൊണ്ടു കഴുകാം. ഇല്ലെങ്കില്‍ പൊളിച്ചെടുക്കാം. ആഴ്ചയില്‍ രണ്ടു തവണ ഇതു ചെയ്താല്‍ ചെറുപ്പം തുളുമ്പും ചര്‍മം നിങ്ങള്‍ക്കും നേടാം.

Comments
Loading...