EBM News Malayalam

ഇന്ത്യ എയ്ക്കെതിരായ ആദ്യ അനൗദ്യോഗിക ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക എ പുറത്ത്.

തിരുവനന്തപുരം: ഇന്ത്യ എയ്ക്കെതിരായ ആദ്യ അനൗദ്യോഗിക ടെസ്റ്റില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക എ 51.5 ഓവറില്‍ 164ന് പുറത്തായി. ഇന്ത്യക്കായി താക്കൂറും ഗൗതവും മൂന്ന് വിക്കറ്റ് വീതവും നദീം രണ്ട് വിക്കറ്റും നേടി. ഹംസയെ 13 റണ്‍സില്‍ നില്‍ക്കേ നദീം ബൗള്‍ഡാക്കി.

ആറ് റണ്‍സെടുത്ത സോന്ദോയെയും ക്ലാസനെ അക്കൗണ്ട് തുറക്കും മുന്‍പും പുറത്താക്കി താക്കൂര്‍ വീണ്ടും ദക്ഷിണാഫ്രിക്കയ്ക്ക് പ്രഹരമേല്‍പിച്ചു. ഇതോടെ 22-5 എന്ന സ്‌കോറിലേക്ക് ദക്ഷിണാഫ്രിക്ക കൂപ്പുകുത്തി. പിന്നീട് വന്നവരില്‍ മുള്‍ഡര്‍(21), പീഡ്റ്റ്(33), സിപാംല(9), എന്‍ഗിഡി(15) എന്നിങ്ങനെയാണ് സ്‌കോര്‍. ഒന്‍പതാമനായിറങ്ങി പുറത്താകാതെ 45 റണ്‍സ് നേടിയ ജാന്‍സണ്‍ ആണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍.

Comments
Loading...