EBM News Malayalam

സ്മാര്‍ട്‌ഫോണ്‍ അമിതമായി ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

മൊബൈല്‍ അമിതമായി ഉപയോഗിക്കുന്നവരുടെ തലയുടെ പുറകുഭാഗത്തായി ‘കൊമ്പ്’ പോലെ ഒരു വളര്‍ച്ച കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍.
തലയോട്ടിക്ക് പുറകിലായി കഴുത്തിന് മുകളിലായിട്ടാണ് ഇത്തരമൊരു വളര്‍ച്ച കണ്ടെത്തിയത്. എക്സ്റേകള്‍ പരിശോധിച്ചപ്പോഴാണ് ഇത് ഗവേഷകരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ച്ചയായി സ്മാര്‍ട്ട്ഫോൺ സമാനമായ ഉപകരണങ്ങളോ ഉപയോഗിക്കുന്നവരിലാണ് ഇത് കാണപ്പെടുന്നത്. തല തുടര്‍ച്ചയായി താഴ്ത്തിയിരിക്കുമ്പോള്‍ ഭാരം ക്രമീകരിക്കുന്നതിൻറെ ഭാഗമായാണ് ഈ ഭാഗത്ത് പ്രത്യേക വളര്‍ച്ച ഉണ്ടാകുന്നതെന്നാണ് ഗവേഷകരുടെ നിഗമനം.

സ്മാര്‍ട്ട്ഫോണുകള്‍ നമ്മുടെ ജീവിതത്തിലെ അവിഭാജ്യഘടകമായി മാറിക്കഴിഞ്ഞു. അത് മൂലമുണ്ടാകുന്ന ഗുണങ്ങളും പൊല്ലാപ്പുകളും ചില്ലറയല്ല. ഇപ്പോഴിതാ സ്മാര്‍ട്ട്ഫോണുകള്‍ അമിതമായി ഉപയോഗിക്കുന്നത് പുതുതലമുറയുടെ ശരീരഘടനയില്‍ തന്നെ മാറ്റം വരുത്തുന്നുവെന്ന മുന്നറിയിപ്പാണ് കാണുവാൻ സാധിക്കുന്നത്. മൊബൈല്‍ അമിതമായി ഉപയോഗിക്കുന്നവരുടെ തലയുടെ പിറകിലായി ‘കൊമ്പ്’ പോലെ ഒരു വളര്‍ച്ച കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍.

Comments
Loading...