EBM News Malayalam

ആർഎസ്എസ് പ്രവർത്തകൻ്റെ കൊലപാതകം ആറ് എസ് ഡിപിഐ പ്രവർത്തകർ പിടിയിൽ

ആലപ്പുഴ : വയലാറിൽ ആർഎസ്എസ് എസ്ഡിപിഐ പ്രവർത്തകരുടെ സംഘർഷത്തെ തുടർന്ന് ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ ആറ് എസ് ഡിപിഐ പ്രവർത്തകരെ പോലീസ് പിടികൂടി.പാണവള്ളി സ്വദേശി റിയാസ് , ആരൂർ സ്വദേശി നിഷാദ് , എഴുപുന്ന സ്വദേശി അനസ് , വയലാർ സ്വദേശി ഖാദർ , ചേർത്തല സ്വദേശികളായ അൻസിൽ , സൂനീർ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

പോലീസ് വലയത്തിൽ ആയ ആറ് പേരും കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരാണെന്നാണ് വിവരം.കണ്ടാലറിയാവുന്ന 16 പേർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട് . അതേസമയം ഇന്നലെ രാത്രി 8 മണിയോടെയാണ് ആർഎസ്എസ് പ്രവർത്തകരും എസ്ഡിപിഐ പ്രവർത്തകരും തമ്മിൽ നാഗം കുളങ്ങര കവലയിൽ വച്ച് സംഘർഷം ഉണ്ടായത്. ഇതിനിടെയാണ് ആർഎസ്എസ് പ്രവർത്തകനായ നന്ദുവിന് തലയ്ക്ക് പിന്നിലായി ആഴത്തിലുള്ള മുറിവേറ്റ് മരണപ്പെടുന്നത്.

അതേസമയം നന്ദുവിൻ്റെ വീട്ടൽ ഇന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ സന്ദർശിക്കും.സംഭവത്തില്‍ പ്രതിഷേധിച്ച്‌ ആലപ്പുഴ ജില്ലയില്‍ ബി ജെ പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണു ഹര്‍ത്താല്‍. വയലാറില്‍ വലിയ രീതിയിലുള്ള സുരക്ഷാ സന്നാഹമാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.

Comments are closed.