EBM News Malayalam

ഗാനരംഗത്ത് ഒരു കിലോമീറ്റര്‍ വരെ നടക്കുന്ന നയന്‍താര!

16

വേലൈക്കാരനു ശേഷം ശിവകാര്‍ത്തികേയനും നയന്‍താരയും ഒന്നിച്ച എറ്റവും പുതിയ ചിത്രമാണ് മിസ്റ്റര്‍ ലോക്കല്‍. എം രാജേഷ് സംവിധാനം ചെയ്ത സിനിമ ഒരു പക്ക മാസ് എന്റര്‍ടെയ്‌നറായിട്ടാണ് അണിയറയില്‍ ഒരുങ്ങുന്നത്. സിനിമയിലെ ഒരു റൊമാന്റിക്ക് ഗാനത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. പാട്ടിന് മികച്ച സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരിക്കുന്നത്.ഒരു മില്യണിലധികം ആളുകള്‍ ഈ ഗാനം യൂടൂബില്‍ കണ്ടുകഴിഞ്ഞിരുന്നു. അതേ സമയം ഗാനരംഗത്തെ നയന്‍താരയുടെ പ്രകടനത്തെ കളിയാക്കിയും നിരവധി പേര്‍ എത്തിയിരുന്നു. ഗാനരംഗങ്ങളില്‍ സ്‌റ്റൈലിഷായും നാടന്‍ ലുക്കിലും എത്തുന്ന നയന്‍സ് ആകെ ചെയ്യുന്നത് നടത്തം മാത്രമാണ്. ഹൈ ഹീല്‍സ് ചെരുപ്പുമിട്ട് ഒരു കിലോമീറ്റര്‍ നടക്കുകയാണ് നയന്‍താര ചെയ്യുന്നതെന്നാണ് പരിഹാസം.അതേസമയം ശിവകാര്‍ത്തികേയന്റെ പ്രകടനത്തെ പ്രശംസിച്ചും ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്. അനിരുദ്ധ് രവിചന്ദര്‍ പാടിയ ടക്ക്‌ന് ടക്ക്‌ന് എന്ന ഗാനത്തിന്റെ വീഡിയോ ആണ് പുറത്തിറങ്ങിയിരിക്കുന്നത്. മെയ് 17നാണ് ശിവകാര്‍ത്തികേയന്‍ ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള സിനിമയില്‍ യോഗി ബാബു, സതീഷ്, രാധിക ശരത്കുമാര്‍, ഹരിജ തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നുണ്ട്. ഹിപ്പ് ഹോപ്പ് തമിഴയാണ് സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നത്.

Leave A Reply

Your email address will not be published.