EBM News Malayalam

സിനിമാ പിന്നണി ഗായകനും സംഗീത സംവിധായകനും നടനുമായിരുന്ന സീറോ ബാബു അന്തരിച്ചു

കൊച്ചി: മലയാള നാടക, സിനിമാ പിന്നണി ഗായകനും സംഗീത സംവിധായകനും നടനുമായിരുന്ന സീറോ ബാബു ( കെ.ജെ. മുഹമ്മദ് ബാബു) അന്തരിച്ചു. 80 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. കൊച്ചിയിലെ നടകവേദികളില്‍ പ്രധാനിയായിരുന്നു മുഹമ്മദ് ബാബു. നാടകഗാനങ്ങളിലൂടെ ശ്രദ്ധ നേടിയ അദ്ദേഹം അറുപതുകള്‍ മുതല്‍ പിന്നണി ഗാനരംഗത്ത് സജീവമായിരുന്നു.

പിന്നീട് സംഗീത സംവിധാനത്തിലേക്കും തിരിഞ്ഞു. പിജെ തീയേറ്റേഴ്‌സിന്റെ ‘ദൈവവും മനുഷ്യരും’ എന്ന നാടകത്തിലെ ‘ഓപ്പണ്‍ സീറോ വന്നുകഴിഞ്ഞാല്‍ വാങ്ങും ഞാനൊരു മോട്ടോര്‍ കാര്‍’ എന്ന ഗാനം ജനപ്രീതി നേടിയതോടെയാണ് ‘സീറോ’ എന്നത് പേരിനുമുന്നില്‍ കൂട്ടിച്ചേര്‍ത്തത്. ആത്തിക്ക ബാബുവാണ് ഭാര്യ. മക്കള്‍: സൂരജ് ബാബു, സുല്‍ഫി ബാബു, സബിത സലാം, ദീപത്ത് നസീര്‍. മരുമക്കള്‍: സുനിത സൂരജ്, സ്മിത സുല്‍ഫി, അബ്ദുല്‍ സലാം, മുഹമ്മദ് നിസാര്‍.

ആപ്‌ ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക

https://play.google.com/store/apps/details?id=com.ebmnews

ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം

https://facebook.com/ebmnewsmalayalam

ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക

https://www.youtube.com/c/EBMNewsMalayalam?sub_confirmation=1

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LycG0gjNU3p7V3vgBkxnVu

 

Comments are closed.