EBM News Malayalam

പ്രതിയെ അറസ്റ്റു ചെയ്യുന്നതിനിടെ മലപ്പുറം എസ്.ഐക്കു കുത്തേറ്റു

മലപ്പുറം: മലപ്പുറം അരീക്കോട് വിളയില്‍ ഭാഗത്ത് കഞ്ചാവ് വില്‍ക്കുന്ന പ്രതികളെ പിടികൂടാനുള്ള ശ്രമത്തിനിടെ അരീക്കോട് എസ്.ഐ നൗഷാദിന് കുത്തേറ്റു. കഞ്ചാവ് വില്‍പന നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് മഫ്തിയിലെത്തിയതായിരുന്നു എസ്.ഐയും സംഘവും ഒരാളെ പിടികൂടി വിലങ്ങ് അണിയിക്കവേ അയാള്‍ എസ്.ഐയെ കുത്തുകയായിരുന്നു. കൈക്ക് ഗുരുതരമായി പരിക്കേറ്റ എസ്.ഐയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Comments
Loading...