EBM News Malayalam

ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്ത എസ്ഐക്ക് ഗ്രാമവാസികളുടെ പിഴ

ലഖ്നൗ: ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലല്‍ മോട്ടോര്‍ ഗതാഗത നിയമം പരിഷ്‌കരിച്ചതിന് ശേഷം നിയമപാലകര്‍ തന്നെ ഇത്തരത്തില്‍ ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്തതിന് നാട്ടുകാര്‍ ചോദ്യം ചെയ്തിരിക്കുകയാണ്. ഹെല്‍മറ്റ് ധരിച്ചില്ലെന്ന കുറ്റത്തിന് 5,000 രൂപയാണ് ഗ്രാമത്തിലെ ഒരു യുവാവില്‍ നിന്നും വാങ്ങിയത്.

എന്നാല്‍ ഇതേ ഉദ്യോഗസ്ഥന്‍ തന്നെ ഹെല്‍മറ്റ് ധരിക്കാതെ വാഹനമോടിച്ചപ്പോഴാണ് ഗ്രാമിവാസികള്‍ ഇടപെടുകയും ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്ത എസ്ഐക്ക് പിഴചുമത്തുകയുമായിരുന്നു. ക്ഷുഭിതരായ ഗ്രാമവാസികള്‍ ഇദ്ദേഹത്തെ തടയുകയും ഹെല്‍മറ്റ് ധരിക്കാതെ വാഹനമോടിച്ചതിന് സ്വയം 500 രൂപ പിഴയടപ്പിക്കുകയും ചെയ്തു.

Comments
Loading...