EBM News Malayalam

കുടിവെള്ള പദ്ധതി ഉദ്ഘാടനം ശ്രേയാംസ്കുമാര്‍ എം.പി നിര്‍വ്വഹിച്ചു

മാവൂർ : ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ കല്ലുമ്പുറം ഇ.പി അബുഹാജി സ്മാരക
കുടിവള്ള പദ്ധതി എം.വി ശ്രേയാംസ്കുമാര്‍ എം.പി ഉദ്ഘാടനം ചെയ്തു. പരേതനായ
എം.പി വീരേന്ദ്രകുമാര്‍ എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 26 ലക്ഷം രൂപ ചെലവിലാണ് കുടിവെള്ള പദ്ധതി നടപ്പിലാക്കിയത്.

ചാത്തമംഗംല ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ ഉള്‍പ്പെട്ട കല്ലുമ്പുറം
മുണ്ടോട്ട്പോയില്‍ ഭാഗത്തെ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിനുള്ള
പരിഹാരമായാണ് ഈ പദ്ധതി നടപ്പിലാക്കിയത്. 150 ഓളം കുടുംബങ്ങള്‍ക്കാണ് ഇതിന്റെ ഗുണം ലഭിക്കുന്നത്.

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി ശിവദാസന്‍നായര്‍ അദ്ധ്യക്ഷത
വഹിച്ചു. പി.ടി.എ റഹീം എം.എല്‍.എ മുഖ്യാതിഥിയായി. ജില്ലാപഞ്ചായത്ത് മെമ്പര്‍
പി.ടി.എം ഷറഫുന്നീസ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ടി.എ രമേശന്‍, മെമ്പര്‍ എ.കെ മൈമൂന, വി കുഞ്ഞാലി, വി.പി രാജീവ്, എം.കെ അബൂബക്കര്‍, എന്‍ ഹമീദ്, മണ്ണില്‍ വിജയന്‍, ഗോപാലകൃഷ്ണന്‍ ചൂലൂര്‍, കെ. മജീദ്, എം. നാരായണന്‍കുട്ടി, എ.പി ഷാനവാസ് സംസാരിച്ചു. ഇ.പി.എം കോയ മാസ്റ്റര്‍ സ്വാഗതവും കെ.കെ അഷ്റഫ് മാസ്റ്റര്‍
നന്ദിയും പറഞ്ഞു.

ആപ്‌ ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക

https://play.google.com/store/apps/details?id=com.ebmnews

ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം

https://facebook.com/ebmnewsmalayalam

ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക

https://www.youtube.com/c/EBMNewsMalayalam?sub_confirmation=1

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LycG0gjNU3p7V3vgBkxnVu

Comments are closed.