EBM News Malayalam

കുറ്റകൃത്യങ്ങള്‍ കുറക്കാന്‍ ലക്ഷ്യമിട്ട് ഷാര്‍ജ ക്യാമറനിരീക്ഷണത്തില്‍

ഷാര്‍ജ: കുറ്റകൃത്യങ്ങള്‍ കുറക്കാന്‍ ലക്ഷ്യമിട്ട് ഷാര്‍ജ എക്സിക്യൂട്ടീവ് കൗണ്‍സിലിന്റെ പുതിയ പദ്ധതി. ഒരുക്കുന്നത്. അല്‍ നഹ്ദ മേഖലയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മൊബൈല്‍ പോലീസ് സ്റ്റേഷന്റെ പ്രവര്‍ത്തനം മറ്റു പ്രദേശങ്ങളിലും കൊണ്ടുവരും. കൊലപാതകം, തട്ടിക്കൊണ്ട് പോകല്‍, കവര്‍ച്ച, വാഹന മോഷണം തുടങ്ങിയ പ്രധാന കുറ്റകൃത്യങ്ങള്‍ കാര്യമായി കുറയ്ക്കാന്‍ ഇതുവഴി സാധിക്കുമെന്ന് പോലീസ് ഓപറേഷന്‍ ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ മുഹമ്മദ് റാഷിദ് ബയാത് പറഞ്ഞു.

ആംബുലന്‍സിന് മാര്‍ഗ്ഗ തടസ്സം സൃഷ്ടിക്കുന്ന വാഹനത്തിന് പിഴ 3000 ദിര്‍ഹവും 6 ബ്ലാക്ക് പോയിന്റുമായി ഉയര്‍ത്തി. ഓണ്‍ലൈന്‍ വഴി പണം തട്ടിപ്പ് നടത്താന്‍ ശ്രമം നടത്തുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ തങ്ങളുടെ ബാങ്ക് വിവരങ്ങള്‍ ഫോണ്‍ വഴിയോ ഓണ്‍ലൈന്‍ വഴിയോ പങ്ക് വെക്കരുതെന്നും പോലീസ് അറിയിച്ചു.

അനധികൃതമായി വില്‍ക്കുന്ന ഇന്റര്‍നാഷണല്‍ സിംകാര്‍ഡുകള്‍ വാങ്ങാതെ ഔദ്യോഗിക സ്ഥാപനങ്ങളില്‍ പോയി വാങ്ങണമെന്നും പോലീസ് പറഞ്ഞു. ആളപായമുള്ള അപകടങ്ങള്‍, കവര്‍ച്ച തുടങ്ങിയ തുടങ്ങിയ അടിയന്തിര സ്വഭാവമുള്ള കേസുകള്‍ക്കായി മാത്രം 999 ഉപയോഗിക്കണമെന്നും അല്ലാത്ത ആവശ്യങ്ങള്‍ക്കായി 901 ലാണ് ബന്ധപ്പെടേണ്ടതെന്നും ഷാര്‍ജാ പോലീസ് പറഞ്ഞു.

Comments
Loading...