EBM News Malayalam

കൊല്ലം സ്വദേശിനി തമിഴ്നാട് ഏര്‍വാടിയില്‍ കൂട്ട ബലാത്സംഗത്തിനിരയായി

കൊല്ലം സ്വദേശിനിയായ മലയാളി പെണ്‍കുട്ടി തമിഴ്നാട് രാമനാഥപുരം ഏര്‍വാടിയില്‍ കൂട്ട ബലാത്സംഗത്തിനിരയായി. മാതാപിതാക്കള്‍ക്കൊപ്പമാണ് മനോദൗര്‍ബല്യമുള്ള പെണ്‍കുട്ടി ഏര്‍വാടി കാട്ടുപ്പെട്ടി ഹക്കീം ഡോക്ടര്‍ ദര്‍ഗയില്‍ ചികിത്സയ്ക്ക് എത്തിയത്. ശുചിമുറിയില്‍ പോകുന്നതിനായി ചൊവ്വാഴ്ച രാത്രി പെണ്‍കുട്ടി പുറത്തിറങ്ങിയിരുന്നു.

എന്നാല്‍ പിന്നീട് കാണാതാവുകയും തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ ദര്‍ഗയ്ക്ക് പിന്നിലുള്ള കാട്ടില്‍ നിന്നും പൂര്‍ണ നഗ്‌നയായ നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഏഴ് കൗമാരക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. ദര്‍ഗനടത്തിപ്പുമായി ബന്ധപെട്ടവരുടെ മക്കളാണ് പിടിയിലായത്. ഇവരെ പിന്നീട് ജുവൈനല്‍ ജസ്റ്റിസ് ബാര്‍ഡ് മുമ്പാകെ ഹാജരാക്കി തിരുന്നല്‍വേലിയിലെ ദുര്‍ഗുണ പരിഹാര പാഠശാലയിലേക്കു അയയ്ക്കുകയും ചെയ്തു.

Comments
Loading...