EBM News Malayalam

സൂചികകള്‍ നഷ്ടത്തിലായി

മുംബൈ: നേട്ടങ്ങള്‍ക്കൊടുവില്‍ സൂചികകള്‍ നഷ്ടത്തിലായി. രാജ്യാന്തര വിപണികളുടെ  തണുപ്പന്‍ മട്ടാണു സൂചികകളില്‍ പ്രതിഫലിച്ചത്.

ലാഭമെടുപ്പും വില്‍പ്പന സമ്മര്‍ദവുമാണ് തിരിച്ചടിയായത്. ബാങ്കിങ്, സാമ്പത്തിക ഓഹരികളാണു തിരിച്ചടി നേട്ടത്തില്‍ പ്രധാനം. ചര്‍ച്ചകള്‍ ഫലം കണ്ടില്ലെങ്കില്‍ രണ്ടംഘട്ടമായി ചൈനീസ് ഇറക്കുമതിക്കു 300 ബില്യണ്‍ അധിക നികുതി ഏര്‍പ്പെടുത്തുമെന്നു അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയതാണ് രാജ്യാന്തര വിപണികളെ ബാധിച്ചത്. സെന്‍സെക്സ് 194 പോയിന്റ് നഷ്ടത്തില്‍ 39,756.81ലും നിഫ്റ്റി 50 പോയിന്റ് കുറഞ്ഞ് 11,906.20ലുമാണു വ്യാപാരം അവസാനിപ്പിച്ചത്. ബി.എസ്.ഇയില്‍ 1,047 ഓഹരികള്‍ ന്നേട്ടത്തിലും 695 ഓഹരികള്‍ നഷ്ടത്തിലുമായി. ടാറ്റ സ്റ്റീല്‍, ഒ.എന്‍.ജി.സി, സണ്‍ഫാര്‍മ, ടി.സി.എസ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, റിലയന്‍സ്, ഐ.ടി.സി. ഓഹരികള്‍ നേട്ടമുണ്ടാക്കി.

 

Comments
Loading...