EBM News Malayalam

സെക്കന്‍ഡ് ഡിവിഷന്‍ ഐലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന് വിജയം

സെക്കന്‍ഡ് ഡിവിഷന്‍ ഐലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന് ഉജ്ജ്വല വിജയം. കേരള ബ്ലാസ്റ്റേഴ്സ് റിസേര്‍വ്സ് ടീം ഇന്ന് സൗത്ത് യുണൈറ്റഡിനെ ആണ് പരാജയപ്പെടുത്തിയത്‌. സെക്കന്‍ഡ് ഡിവിഷണില്‍ ഈ സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യ വിജയമാണ് ഇത്. തികച്ചും ഏകപക്ഷീയമായ മത്സമായിരുന്നു ഇന്ന് നടന്നത്. കളിയുടെ ആദ്യ പകുതിയില്‍ തന്നെ കേരള ബ്ലാസ്റ്റേഴ്സ് രണ്ടു ഗോളുകള്‍ക്ക് മുന്നില്‍ എത്തിയിരുന്നു.

17ആം മിനുട്ടില്‍ മുഹമ്മദ് ഈഷയും 44ആം മിനുട്ടീല്‍ നൊങ്ഡമ്ബ നയോറമും ഗോളുകള്‍ നേടിക്കൊണ്ട് കേരള ബ്ലാസ്റ്റേഴ്സിനെ മികച്ച പൊസിഷനില്‍ എത്തിച്ചു. രണ്ടാം പകുതിയില്‍ അമിത് ടുഡുവിലൂടെ ഒരു ഗോള്‍ തിരിച്ചടിച്ച്‌ സൗത്ത് യുണൈറ്റഡ് തിരിച്ചുവരാം എന്ന പ്രതീക്ഷ കൊണ്ടു വന്നു എങ്കിലും മൂന്നാം ഗോള്‍ നേടി കളി കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി. പ്രഗ്യാന്‍ സുന്ദര്‍ ആണ് കേരള ബ്ലാസ്റ്റേഴ്സിന്‍റെ മൂന്നാം ഗോള്‍ നേടിയത്. മൂന്‍ മത്സരങ്ങളില്‍ നിന്ന് നാലു പോയന്റുമായി കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോള്‍ ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്താണ്.

Leave A Reply

Your email address will not be published.