EBM News Malayalam

ഭവന വായ്പ അടക്കമുള്ളവയുടെ പലിശ നിരക്കിലാണ് നാളെ മുതല്‍ കുറവ് : എസ്.ബി.ഐ.

മുംബൈ: എസ്.ബി.ഐ. ഭവന വായ്പ അടക്കമുള്ളവയുടെയും സ്ഥിരം നിക്ഷേപങ്ങളുടെയും പലിശ നിരക്കില്‍ നാളെ മുതല്‍ 10 അടിസ്ഥാന പോയിന്റ് കുറവ് വരുത്തി. എസ്.ബി.ഐയുടെ ഒരു വര്‍ഷത്തെ മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്റിംഗ് റേറ്റ് (എം.സി.എല്‍.ആര്‍)8.25ല്‍ നിന്നും 8.15 ആയി കുറഞ്ഞിരുന്നു.

ഇതോടെ മറ്റു വായ്പകള്‍ക്കുള്ള നിരക്കും കുറയും. തുടര്‍ന്ന് മറ്റു ബാങ്കുകളും എം.സി.എല്‍.ആര്‍ കുറയ്ക്കാന്‍ തീരുമാനിക്കും. ഹൃസ്വകാലത്തേക്കുള്ള നിക്ഷേപങ്ങളുടെ നിരക്ക് 20-25 ബേസിക് പോയിന്റ് കുറയും. ദീര്‍ഘകാല നിക്ഷേപങ്ങളുടെ നിരക്കില്‍ 10-20 പോയിന്റും കുറവുണ്ടാകുന്നതാണ്.

Comments
Loading...