EBM News Malayalam

എടിഎമ്മുകളുടെ മറ്റ് ചില സേവനങ്ങൾ

9

റിസർവ് ബാങ്കിന്റെ മാർഗ നിർദേശങ്ങൾ പ്രകാരം ഒരു വ്യക്തിക്ക് മാസത്തിൽ 5 സൗജന്യ ഇടപാടുകൾ മാത്രമാണ് അനുവ​ദിച്ചിട്ടുള്ളത്.എസ്ബിഐ എടിഎമ്മിൽ നിന്ന് ഒരു ദിവസം 40000 രൂപ വരെയാണ് പിൻവലിക്കാനാകുന്നത്. ഉയർന്ന മൂല്യമുള്ള കാർഡുകൾ വഴി പ്രതിദിനം ഒരു ലക്ഷം രൂപ വരെ പിൻവലിക്കാം. അക്കൗണ്ടിലെ ബാലൻസ് പരിശോധിക്കാനും എല്ലാവർക്കും അറിയുന്നതു പോലെ എസ്ബിഐ എടിഎം ഉപയോ​ഗിക്കാവുന്നതാണ്. കൂടാതെ ഇടപാടുകൾ പരിശോധിക്കുന്നതിനുള്ള മിനി സ്റ്റേറ്റ്മെന്റും എടിഎമ്മിൽ നിന്ന് ലഭിക്കും.എടിഎം പിൻ നമ്പറുകൾ മാറ്റാനും എടിഎമ്മിൽ തന്നെയാണ് പോകേണ്ടത്. എല്ലാ എസ്ബിഐ എടിഎമ്മുകളിൽ നിന്നും ഐഎംപിഎസ് സേവനങ്ങൾക്കായും ഒരു വ്യക്തിക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടാതെ രജിസ്റ്റർ ചെയ്ത ഐപി എസ്എസ് നമ്പർ വഴി മറ്റേതെങ്കിലും വ്യക്തികൾക്ക് പണം കൈമാറുകയും ചെയ്യാം.എസ്ബിഐ എടിഎമ്മുകളുടെ സഹായത്തോടെ എസ്ബിഐ വിസ ക്രെഡിറ്റ് കാർഡിന്റെ ബില്ലുകൾ അടയ്ക്കാൻ കഴിയും. കൂടാതെ എസ്ബിഐ ലൈഫ് ഇൻഷുറൻസ് പ്രീമിയങ്ങൾ എടിഎം വഴി അടയ്ക്കാനും സാധിക്കും.

Leave A Reply

Your email address will not be published.