EBM News Malayalam

എസ്ബിഐ എടിഎമ്മുകളില്‍നിന്ന് ഒടിപി ഉപയോഗിച്ച് ഇനി 24 മണിക്കൂറും പണം പിന്‍വലിക്കാം

കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎമ്മുകളില്‍നിന്ന് ഒറ്റത്തവണ പിന്‍ (ഒടിപി) ഉപയോഗിച്ച് ഇനി 24 മണിക്കൂറും പണം പിന്‍വലിക്കാവുന്നതാണ്. ഉപഭോക്താക്കളുടെ പണഇടപാടുകള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നിര്‍ദേശം. 10,000 രൂപയോ അതിനു മുകളിലോ ഉള്ള തുകയാണ് ഇത്തരത്തില്‍ പിന്‍വലിക്കാനാവുന്നത്. അതേസമയം സെപ്റ്റംബര്‍ 18 മുതല്‍ എല്ലാ എസ്ബിഐ എടിഎമ്മുകളിലും ഈ സൗകര്യം ലഭ്യമാകുമെന്ന് അധികൃതര്‍ അറിയിച്ചു.

ഈ സംവിധാനം ഉപയോഗപ്പെടുത്തുന്നതിന് എല്ലാ ഇടപാടുകാരോടും മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യാനും രജിസ്റ്റര്‍ ചെയ്യാനും ബാങ്ക് ആവശ്യപ്പെട്ടു. ജനുവരി ഒന്നുമുതലാണ് ഒടിപി അധിഷ്ഠിത പണം പിന്‍വലിക്കല്‍ സേവനം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നടപ്പാക്കിയത്. ഈ സംവിധാനം ഉപയോഗപ്പെടുത്തുന്നതിന് എല്ലാ ഇടപാടുകാരോടും മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യാനും രജിസ്റ്റര്‍ ചെയ്യാനും ബാങ്ക് ആവശ്യപ്പെട്ടു. ജനുവരി ഒന്നുമുതലാണ് ഒടിപി അധിഷ്ഠിത പണം പിന്‍വലിക്കല്‍ സേവനം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നടപ്പാക്കിയത്.

 

Comments are closed.